ശൈ​ഖ് അ​ഹ​മ​ദ് ന​വാ​ഫ് അ​ൽ അ​ഹ​മ​ദ് അ​സ്സ​ബാ​ഹ്

പുതിയ മന്ത്രിസഭ രൂപവത്കരിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങി

ശൈഖ് തലാൽ ഖാലിദ് അൽ അഹമദ് അസ്സബാഹ് ഉപപ്രധാനമന്ത്രി

കുവൈത്ത് സിറ്റി: പുതിയ പ്രധാനമന്ത്രി ശൈഖ് അഹമദ് നവാഫ് അൽ അഹമദ് അസ്സബാഹിന് കീഴിൽ 12 മന്ത്രിമാരെ ഉൾപ്പെടുത്തി പുതിയ മന്ത്രിസഭ രൂപവത്കരിക്കുന്നതിനുള്ള അമീറിന്റെ ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങിയതായി കുവൈത്ത് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

പുതിയ മന്ത്രിമാരുടെ പേരും വകുപ്പും ഏജൻസി പുറത്തുവിട്ടു. കഴിഞ്ഞ മന്ത്രിസഭയിലെ ചിലരെ ഉൾപ്പെടുത്തുകയും ചിലരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര മന്ത്രിയാകുമെന്ന് വാർത്ത വന്നിരുന്ന ശൈഖ് തലാൽ ഖാലിദ് അഹമദ് അസ്സബാഹിന് ഉപപ്രധാനമന്ത്രി സ്ഥാനവും പ്രതിരോധ വകുപ്പിന്റെ ചുമതലയുംകൂടിയുണ്ടാകും. പഴയ മന്ത്രിസഭ രാജിവെച്ച് മൂന്നു മാസത്തിന് ശേഷമാണ് പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നത്.

അതേസമയം, പ്രധാനമന്ത്രിക്ക് 'ഹിസ് ഹൈനസ്'പദവി നൽകാനുള്ള അമീറിന്റെ ഉത്തരവും തിങ്കളാഴ്ച ഇറങ്ങിയതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - An order was issued to form a new cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.