മം​ഗ​ഫി​ൽ അ​പ്പാ​ർ​ട്ട്‌​മെന്റി​ൽ തീ​പി​ടി​ച്ചു

കു​വൈ​ത്ത് സി​റ്റി: മം​ഗ​ഫി​ൽ അ​പ്പാ​ർ​ട്മെന്റിലെ തീ​പി​ടി​ത്തം അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. കെ​ട്ടി​ട​ത്തി​ലെ ഒ​ന്നാം നി​ല​യി​ലെ അ​പ്പാ​ർ​ട്മെന്റി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി താ​മ​സ​ക്കാ​രെ കെ​ട്ടി​ട​ത്തി​ൽനി​ന്ന് ഒ​ഴി​പ്പി​ച്ചു. കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നും ഇ​ല്ലാ​​തെ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യി അ​ഗ്നി​ശ​മ​ന സേ​ന അ​റി​യി​ച്ചു.

തീപിടിത്തത്തിൽ വിവിധ വസ്തുക്കൾ നശിച്ചു

കു​വൈ​ത്ത് സി​റ്റി: സാ​ൽ​മി​യ പ്ര​ദേ​ശ​ത്തെ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ വി​വി​ധ വ​സ്തു​ക്ക​ൾ ന​ശി​ച്ചു. കെ​ട്ടി​ട​ത്തി​ലെ ര​ണ്ടാം നി​ല​യി​ലാ​ണ് തീ​പി​ടി​ച്ച​ത്. ബി​ദാ, സാ​ൽ​മി​യ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. അ​പ​ക​ട​ത്തി​ൽ വി​വി​ധ വ​സ്തു​ക്ക​ൾ​ക്ക് ക​ത്തി ന​ശി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന് അ​ഗ്നി​ശ​മ​ന സേ​ന അ​റി​യി​ച്ചു.

Tags:    
News Summary - An apartment in Mangaf engulfed in fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.