കുവൈത്ത് സിറ്റി: അമേരിക്കയിൽ കുവൈത്തിെൻറ നിക്ഷേപ മൂല്യം 300 ബില്യൻ ഡോളർ കവിഞ്ഞതായി കുവൈത്തിലെ അമേരിക്കൻ അംബാസഡർ ലോറൻസ് സിൽവർമാൻ പറഞ്ഞു. നല്ല ലാഭം ലഭിക്കുന്നതിനാൽ നിക്ഷേപത്തിെൻറ മൂല്യം വർധിക്കുകയാണെന്നും ഇതിെൻറ അടിത്തറ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ആറു ബില്യൻ ഡോളർ എത്തിയിട്ടുണ്ട്. അമേരിക്കൻ ഉൽപന്നങ്ങളുടെ കുവൈത്തിലേക്കുള്ള ഇറക്കുമതിയിൽ വൻ വർധന ഉണ്ടായിട്ടുണ്ട്.
കുവൈത്ത് എയർവേസിനായി പത്ത് ബോയിങ് 777 എയർക്രാഫ്റ്റ് കൈമാറുന്നതുൾപ്പെടെ പ്രധാന ഇടപാടുകൾ അദ്ദേഹം ഉൗന്നിപ്പറഞ്ഞു. ഡോവ്, ഇക്വേറ്റ് കമ്പനികളുടെ പങ്കാളിത്തത്തോടെ അമേരിക്കയിലെ ടെക്സാസിൽ സ്ഥാപിക്കുന്ന പെട്രോ കെമിക്കൽ കമ്പനിയുടെ ഉദ്ഘാടനം അടുത്ത വർഷം നടക്കും. പുതിയ നഗരങ്ങളുടെ നിർമാണത്തിലും ദ്വീപുകളുടെ വികസനത്തിലും പങ്കുവഹിക്കാൻ അമേരിക്കൻ കമ്പനികൾ പര്യാപ്തമാണ്. ഇതിന് അമേരിക്കൻ കമ്പനികൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഖത്തറുമായി ബന്ധപ്പെട്ട ജി.സി.സി പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് നടത്തുന്ന ശ്രമങ്ങളെയും സിൽവർമാൻ പ്രകീർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.