പൈതൃക സംരക്ഷണ ഉച്ചകോടി:  അമീര്‍ യു.എ.ഇയില്‍

കുവൈത്ത് സിറ്റി: ഭീഷണി നേരിടുന്ന സാംസ്കാരിക പൈതൃകങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് അബൂദബിയില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാനായി കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് യു.എ.ഇയിലത്തെി. 
വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹ്, അമീറിന്‍െറ ഓഫിസ്കാര്യ മേധാവി അഹ്മദ് ഫഹദ് അല്‍ ഫഹദ്, പ്രോട്ടോകോള്‍കാര്യ മേധാവി ശൈഖ് ഖാലിദ് അല്‍ അബ്ദുല്ല അസ്സബാഹ് എന്നിവരടങ്ങുന്ന ഒൗദ്യോഗിക സംഘവുമായാണ് അമീര്‍ അബൂദബിയിലത്തെിയത്. നേരത്തേ, കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, ദേശീയ ഗാര്‍ഡ് ഉപമേധാവി ശൈഖ് മിഷ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, ശൈഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍ അഹ്മദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ് എന്നിവര്‍ അമീറിനെ വിമാനത്താവളത്തില്‍ യാത്രയാക്കി. ജി.സി.സി രാജ്യങ്ങള്‍ക്കിടയിലെ സൗഹൃദവും സഹകരണവും വര്‍ധിപ്പിക്കാന്‍ ഇത്തരം ഉച്ചകോടികള്‍ ഏറെ സഹായിക്കാറുണ്ട്. 
 
Tags:    
News Summary - Ameer uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.