Posted On
date_range Updated On
date_range ബഗ്ദാദിലെ സ്ഫോടന പരമ്പര: അമീർ അനുശോചിച്ചു
കുവൈത്ത് സിറ്റി: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിെൻറ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞദിവസമുണ്ടായ സ്ഫോടന പരമ്പരകളിൽ നിരവധിപേർ മരിക്കാനിടയായതിൽ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അനുശോചിച്ചു. ഇറാഖ് പ്രസിഡൻറ് ഡോ. ബുർഹും സാലിഹ്, പ്രധാനമന്ത്രി ഡോ. ആദിൽ അബ്ദുൽ മഹ്ദി എന്നിവർക്കയച്ച വ്യത്യസ്ത സന്ദേശങ്ങളിലാണ് അമീർ രാജ്യത്തിെൻറ ദുഃഖം അറിയിച്ചത്.
കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ് എന്നിവരും ബഗ്ദാദ് സ്ഫോടനങ്ങളെ അപലപിക്കുകയും മരിച്ചവരുടെ ബന്ധുക്കൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.