കുവൈത്ത് സിറ്റി: ഹൃസ്വ സന്ദർശനാർഥം കുവൈത്തിലെത്തിയ സാമൂഹ്യ പ്രവർത്തകനും, കെ.കെ.എം.എ സ്ഥാപക നേതാക്കളിൽ ഒരാളും, കേന്ദ്ര കമ്മിറ്റി സി.എഫ്.ഒയുമായിരുന്ന മുഹമ്മദ് അലി മാത്രക്ക് കെ.കെ.എം.എ സ്വീകരണം നൽകി. ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കെ.കെ.എം.എ കേന്ദ്ര പ്രസിഡന്റ് കെ.ബഷീർ അധ്യക്ഷതവഹിച്ചു. ചെയർമാൻ എ.പി.അബ്ദുൽ സലാം. വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ, വർക്കിങ്ങ് പ്രസിഡന്റുമാരായ കെ.സി.റഫീഖ്, സംസം റഷീദ്, എച്ച്.എ. അബ്ദുൽ ഗഫൂർ, ഒ.പി ഷറഫുദ്ദീൻ, ട്രഷറർ മുനീർ കുനിയ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, സോണൽ, ബ്രാഞ്ച്, യൂനിറ്റ് നേതാക്കൾ എന്നിവർ പങ്കെടുത്തു. യോഗത്തിൽ കെ.കെ.എം.എ പ്രവർത്തനത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച ബ്രാഞ്ചുകളേയും, പ്രവർത്തകരേയും ആദരിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് നിസ്സാം നാലകത്ത് പരിപാടി ക്രോഡീകരിച്ചു.
കെ.കെ.എം.എ. കേന്ദ്ര ജനറൽ സെക്രട്ടറി ബി.എം. ഇഖ്ബാൽ സ്വാഗതവും കേന്ദ്ര കമ്മ്യൂണിക്കേഷൻ സെക്രട്ടറി കെ.സി.അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.