കുവൈത്ത് സിറ്റി: കുവൈത്തിലെ മുൻനിര മണി എക്സ്ചേഞ്ച് കമ്പനിയായ അൽ മുസൈനി എക്സ്ചേഞ്ച് 108ാമത് ശാഖ അബ്ബാസിയ ബ്ലോക്ക് അഞ്ചിൽ സ്ട്രീറ്റ് 60ൽ തുറന്നു. അൽ മുസൈനി ജനറൽ മാനേജർ ഹ്യൂഗ് ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. മുതിർന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു. ഇൻസ്റ്റൻറ് മണി ട്രാൻസ്ഫർ, ഇൻസ്റ്റൻറ് ബാങ്ക് ട്രാൻസ്ഫർ, ഫോറിൻ കറൻസി എക്സ്ചേഞ്ച്, കോർപറേറ്റ്/ട്രേഡ് ട്രാൻസ്ഫർ തുടങ്ങി സേവനങ്ങൾ എല്ലാ ദിവസവും ലഭിക്കുമെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ധനകാര്യ സേവനങ്ങൾ എല്ലാവരുടേയും അടുത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ശാഖ തുറന്നതെന്നും ഉപഭോക്താക്കൾക്ക് ഏറ്റവും അടുത്തും സൗകര്യപ്രദവുമായ സ്ഥലങ്ങളിൽ ഒൗട്ട്ലെറ്റുകൾ തുറക്കുമെന്നും ഹ്യൂഗ് ഫെർണാണ്ടസ് പറഞ്ഞു. ഉപഭോക്താക്കളും അഭ്യുദയ കാംക്ഷികളും നൽകി വരുന്ന പിന്തുണക്ക് അൽ മുസൈനി മാനേജ്മെൻറ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.