സാൽമിയ അൽമദ്റസത്തുൽ ഇസ്ലാമിയ ‘സ്പോർട്ട- 2024’ൽ ജേതാക്കളായ യെല്ലോ ഹൗസിന് സക്കീർ ഹുസൈൻ തുവ്വൂർ ട്രോഫി സമ്മാനിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന സാൽമിയ അൽ മദ്റസത്തുൽ ഇസ്ലാമിയ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സ്പോർട്സ് ആൻഡ് ഗെയിംസും കുടുംബ സംഗമവും നടത്തി. വഫ്ര ഫാമിൽ നടന്ന പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് വി.കെ. ശിഹാബ് അധ്യക്ഷത വഹിച്ചു. വിദ്യാർഥി മഹ്ഫൂസ് ഉദ്ഘാടനം നിർവഹിച്ചു.
വിദ്യാർഥികളെയും രക്ഷിതാക്കളെയും നാല് ഹൗസുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ. ഓട്ടം, ലോങ്ങ് ജംബ്, ഷോട്ട് പുട്ട്,റിലേ, വടംവലി, വോളീബാൾ, ഫുട്ബാൾ ഉൾപ്പെടുയുള്ള മത്സരങ്ങളും എന്റർടെയ്ൻമെൻറ് മത്സരങ്ങളും നടന്നു.
യെല്ലോ ഹൗസ് ചാമ്പ്യൻമാരും റെഡ് ഹൗസ് റണ്ണേഴ്സ് അപുമായി. കെ.ഐ.ജി ശൂറാ അംഗവും വൈസ് പ്രിൻസിപ്പലുമായ സക്കീർ ഹുസൈൻ തുവ്വൂർ ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു. അർധവാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും മലർവാടി ലിറ്റിൽ സ്കോളർ, ഹിക്മ ടാലെന്റ്റ് എക്സാം, കൊളാഷ് മത്സരത്തിലെ വിജയികൾക്കും സമ്മാനങ്ങൾ നൽകി.
ഇസ്മ നജീബ് ഖിറാഅത് നടത്തി. പി.ടി.എ സെക്രട്ടറി ഷംനാദ് ഷാഹുൽ, കെ.ഐ.ജി ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ, ഏരിയ വിദ്യാഭ്യാസ കൺവീനർ വി.എം. ഇസ്മായിൽ, സത്താർ കുന്നിൽ, റഫീഖ് അഹമ്മദ് (മാംഗോ ഹൈപ്പർ),ഐവ പ്രസിഡന്റ് ജസീറ ആസിഫ്, യൂത്ത് ഇന്ത്യ പ്രസിഡന്റ് ഷാഫി എൻ.കെ എന്നിവർ സംബന്ധിച്ചു. പ്രോഗ്രാം കൺവീനർ സി.എം. അഫ്സൽ സ്വാഗതവും പി.ടി.എ ട്രഷറർ അബ്ദുൽഅസീസ് മാട്ടുവയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.