അൽ മദ്റസത്തുൽ ഇസ്‌ലാമിയ ബിരുദദാന സംഗമം
കുവൈത്ത് സിറ്റി: കേരള ഇസ്‌ലാമിക് ഗ്രൂപ്പിന് (കെ.ഐ.ജി) കീഴിൽ പ്രവർത്തിക്കുന്ന അൽ മദ്റസത്തുൽ ഇസ്‌ലാമിയ, ഇംഗ്ലീഷ് മദ്റ ഫോർ ഇസ്‌ലാമിക് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളിൽ നിന്നും കഴിഞ്ഞ അധ്യയന വർഷം പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന സംഗമം സംഘടിപ്പിച്ചു. കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിൽ നടന്ന ചടങ്ങ് ഇസ്ലാമിക കാര്യ മന്ത്രാലയം (ഔഖാഫ്) ഫോറിൻ റിലേഷൻസ് / ഹജ്ജ്-ഉംറ കാര്യ വകുപ്പ് മാനേജർ സത്താം ഖാലിദ് അൽ മുസയ്യിൻ ഉദ്ഘാടനം ചെയ്തു. കെ.ഐ.ജി പ്രസിഡന്റ് അൻവർ സഈദ് അധ്യക്ഷത വഹിച്ചു.
അബ്ബാസിയ,ഫഹാഹീൽ, ഫർവാനിയ, സാൽമിയ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന എട്ട് മദ്റസകളിലെ വിദ്യാർത്ഥികൾ ചടങ്ങിൽ ബിരുദം ഏറ്റുവാങ്ങി. ഇസ്ലാമിക കാര്യ മന്ത്രാലയം (ഔഖാഫ്) പ്രവാസി സമൂഹ വിഭാഗം മേധാവി ഫാഹിസ് റസ്ഖാൻ അൽ റഷീദി, ഇസ്ലാമിക് പ്രസന്റേഷൻ സി.ഇ.ഒ ഖുതൈബ അൽ സുവൈദ്, ഐ.പി.സി ഫോറിൻ റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് മാനേജർ ഖാലിദ് അബ്ദുള്ള അൽ സബഹ് എന്നിവർ ആശംസകൾ നേർന്നു.
റാങ്ക് നേടിയ ഹാബി ഹൈദിൻ, സേബ സൈനബ്, അഫ്റിൻ ഫൈസൽ, ആയിഷ ഫൈഹ, അസ്‌വ ഖാലിദ്, ഷുഐബ് ഷംസീർ, അബ്റാർ ബി.എം, ഹാമിദ് ഉബൈദുല്ലാഹ് എന്നിവരെ സത്താം ഖാലിദ് അൽ മുസയ്യിൻ മൊമെന്റോയും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.
ഖുതൈബ അബ്ദുള്ള അൽ സുവൈദ്, ഖാലിദ് അബ്ദുള്ള അൽ സബഹ്, മുഹമ്മദ് അലി അബ്ദുല്ല, മുഹമ്മദ് ജമാൽ, അൻവർ സഈദ്, സാബിഖ് യൂസഫ്, ഫൈസൽ മഞ്ചേരി, പി.ടി.ശരീഫ്, സിറാജ് സ്രാമ്പിയേക്കൽ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കെ.എം. അൻസാർ സ്വാഗതം പറഞ്ഞു. അസ്‌വ ഖാലിദ് ഖിറാഅത്ത് നടത്തി. സിറാജ് സ്രാമ്പിക്കൽ, കെ. അബ്ദുൽ റഹ്‌മാൻ, പി.ടി.ശാഫി, സഫ്‌വാൻ, ആയിഷ ഫൈസൽ, നിയാസ് ഇസ്‌ലാഹി, ഷിബിലി, റസീന മുഹ്‌യുദ്ദീൻ, സി.പി.നൈസാം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.