കുവൈത്ത് കളിക്കാർ ഫൈനൽ മത്സരത്തിൽ
കുവൈത്ത് സിറ്റി: കിരീടം ലക്ഷ്യമിട്ട് അവസാനം വരെ പൊരുതിയ കുവൈത്തിന് സൗത്ത് ഏഷ്യൻ ഫുട്ബാൾ ഫെഡറേഷൻ (സാഫ്) കപ്പിൽ അഭിമാനത്തോടെ മടക്കം. അൽ അസ്റഖ് (നീലത്തിരമാലകൾ) എന്ന കുവൈത്തിന്റെ വിളിപ്പേരിനെ അന്വർഥമാക്കുന്ന തരത്തിൽ ഉജ്ജ്വല പോരാട്ടം നടത്തിയാണ് ഇന്ത്യയിലെ ബംഗളൂരുവിൽനിന്ന് കുവൈത്ത് ടീമിന്റെ മടക്കം.
കുവൈത്തിനായി ആദ്യ ഗോൾ നേടിയ ഷബീബ് അൽ ഖാലിദിന്റെ ആഹ്ലാദം
ഫൈനൽ മത്സരത്തിൽ ശക്തരായ ഇന്ത്യക്കെതിരെ കളിയുടെ തുടക്കത്തിലേ ലീഡ്നേടാനും 90 മിനുറ്റും എക്ട്രാടൈമിലും സമനിലയിൽ പിടിച്ചു നിർത്താനും കുവൈത്തിനായി. മനോഹരമായ കളിയിലൂടെ ഇന്ത്യയെ കടന്നാക്രമിക്കാനും പലപ്പോഴും ഗോളെന്നുറച്ച നീക്കങ്ങൾ നടത്താനും കുവൈത്തിന് കഴിഞ്ഞു.
കളിയുടെ മുഴുവൻ സമയവും പൊരുതിയ കുവൈത്തിന് വിജയം അർഹിച്ചിരുന്നു. എന്നാൽ, പെനാൽട്ടി ഷൂട്ടൗട്ടിൽ അർഹിച്ച വിജയം കുവൈത്തിൽനിന്ന് വഴിമാറിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.