കുവൈത്ത് സിറ്റി: ഇസ്രായേൽ കുടിയേറ്റക്കാർ അൽ അഖ്സ മസ്ജിദ് വളപ്പിൽ അതിക്രമിച്ചു കയറിയതിനെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു. തുടർച്ചയായ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്നത് മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുകയും, അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ആഗോള സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിനും ഇസ്രായേലിന്റെ ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് അറുതിവരുത്തുന്നതിനുമായുള്ള ഐക്യരാഷ്ട്രസഭ (യു.എൻ) രക്ഷാസമിതിയുടെ ആഹ്വാനങ്ങൾ കുവൈത്ത് ഓർമപ്പെടുത്തി. പുണ്യഭൂമികളുടെ പവിത്രതയെ മാനിക്കുകയും ഫലസ്തീൻ ജനതക്ക് സംരക്ഷണം നൽകുകയും വേണമെന്നും കുവൈത്ത് ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.