സെമിയ ഫൈസൽ, നജ്മ ഷെരീഫ്, ആശ ദൗലത്ത്
കുവൈത്ത് സിറ്റി: ഇസ് ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) കുവൈത്ത് 2024- 25 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ നിലവിൽ വന്നു. പ്രസിഡന്റായി സെമിയ ഫൈസലിനെയും ജനറൽ സെക്രട്ടറിയായി നജ്മ ഷെരീഫിനെയും ട്രഷററായി ആശ ദൗലത്തിനെയും തെരഞ്ഞെടുത്തു.
മെഹബൂബ അനീസ്, വർദ അൻവർ (വൈ. പ്രസി), ജൈഹാൻ സജീർ, സജിന സുബൈർ (സെക്രട്ടറിമാർ), ശുജഅത് റിശ്ദിൻ (അസി.ട്രഷ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ആയിഷ ഫൈസൽ, സബീന റസാഖ്, ഹഫ്സ ഇസ്മായിൽ, സുമി നിയാസ്, വാഹിദ ഫൈസൽ, ജാസ്മിൻ ഷുക്കൂർ, അഫീഫ ഉസാമ എന്നിവരാണ് കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ.
ഇലക്ട്രൽ കോളജ് യോഗം ചേർന്ന് എക്സിക്യൂട്ടിവ് കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും പിന്നീട് എക്സിക്യൂട്ടിവ് കമ്മിറ്റി ചേർന്ന് കേന്ദ്ര ഭാരവാഹികളെ തെരഞ്ഞെടുക്കുകയുമായിരുന്നു. 2025 ഡിസംബർ വരെയാണ് പുതിയ ഭാരവാഹികളുടെ കാലാവധി. കെ.ഐ.ജി പ്രസിഡന്റ് പി.ടി ശരീഫ്, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.