കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ കുവൈത്ത്) തെരഞ്ഞെടുത്ത പ്രവർത്തകർക്കായി അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ പ്രസംഗ ശിൽപശാല സംഘടിപ്പിച്ചു.
‘എങ്ങനെ ഒരു നല്ല പ്രസംഗകയാവാം’ എന്ന വിഷയത്തിൽ കെ.ഐ.ജി പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ ക്ലാസെടുത്തു.
സമീറ ഖലീലിെൻറ ഖുർആൻ പാരായണത്തോടെ ആരംഭിച്ച യോഗത്തിൽ ഐവ പ്രസിഡൻറ് മെഹ്ബൂബ അനീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുബീന സ്വാഗതവും സർഗവേദി കൺവീനർ സിമി അക്ബർ നന്ദിയും പറഞ്ഞു.
ഐവ നടത്തിയ പുസ്തകപരീക്ഷാ വിജയികൾക്ക് സമ്മാന വിതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.