കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്രട വിമാനത്താവള ടെർമിനൽ -2 പദ്ധതി പൂർത്തീകരണ ഘട്ടത്തിൽ. വിമാനത്താവളം പൂർണ പ്രവർത്തനത്തിനായി ഉടൻതന്നെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്‍ (ജി.എ.സി.എ) കൈമാറുമെന്നും പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് നിരവധി പദ്ധതികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അതിൽ ടെർമിനൽ -2 പ്രധാനമാണെന്നും ആസൂത്രണ വികസന അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയും റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി ഔദ്യോഗിക വക്താവുമായ അഹ്മദ് അൽ സാലിഹ് പറഞ്ഞു.
മന്ത്രാലയത്തിലെ സൂപ്പർവൈസറി, എൻജിനീയറിങ് തസ്തികകൾ കുവൈത്ത് വത്കരിക്കുന്നതിനുള്ള മന്ത്രി നൂറ അൽ മഷാന്റെ പ്രതിബദ്ധതയെ അൽ സാലെ എടുത്തുപറഞ്ഞു. പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി സഹകരിച്ച് കഴിഞ്ഞ വർഷം ഒരു കുവൈത്ത് വത്കരണ യൂനിറ്റ് സ്ഥാപിച്ചു. നിലവിൽ, മന്ത്രാലയവും കരാറുകാരും നിയമിക്കുന്ന എല്ലാ പ്രോജക്ട് സൂപ്പർവൈസർമാരും കുവൈത്ത് പൗരന്മാരാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.