Posted On
date_range Updated On
date_range എയർഇന്ത്യ എക്സ്പ്രസ് വൈകി
കുവൈത്ത് സിറ്റി: ഓണാഘോഷത്തിന് നാട്ടിലെത്താൻ ടിക്കറ്റ് എടുത്തവരെ വലച്ച് എയർഇന്ത്യ എക്സ്പ്രസ്. വ്യാഴാഴ്ച കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം ഒന്നര മണിക്കൂറോളം വൈകി. ഇത് യാത്രക്കാർ ദീർഘനേരം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ട അവസ്ഥയും സൃഷ്ടിച്ചു.
വ്യാഴാഴ്ച കുവൈത്തിൽ നിന്ന് ഉച്ചക്ക് 12.55നുള്ള വിമാനം 2.15നാണ് പുറപ്പെട്ടത്. ഇതോടെ രാത്രി 8.15ന് കോഴിക്കോട് എത്തേണ്ട വിമാനം 9.40 ഓടെയാണ് എത്തിയത്.
കോഴിക്കോടുനിന്ന് വ്യാഴാഴ്ച രാവിലെ 9.15ന് കുവൈത്തിലേക്ക് പുറപ്പെടേണ്ട വിമാനം 11.07നാണ് പുറപ്പെട്ടത്. ഇതോടെ 11.55ന് കുവൈത്തിലെത്തേണ്ട വിമാനം 1.20 നാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.