Posted On
date_range Updated On
date_range വ്യാജപ്രചാരണങ്ങൾക്കെതിരെ എയർ ഇന്ത്യ എക്സ്പ്രസ്
കുവൈത്ത് സിറ്റി: എയർ ഇന്ത്യ/എക്സ്പ്രസ് വിമാനങ്ങൾ കുവൈത്തിലേക്ക് നേരിട്ട് സർവിസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ സിവിൽ വ്യോമയാന അധികൃതരിൽനിന്ന് അനുമതി കാത്തിരിക്കുകയാണെന്നും ഇതുവരെ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയോ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ലെന്നും അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജപ്രചാരണങ്ങളിൽ യാത്രക്കാർ വഞ്ചിതരാകരുതെന്നും അറിയിപ്പിൽ വ്യക്തമാക്കി. എയർ ഇന്ത്യയുടെ പേരിൽ വിമാന ഷെഡ്യൂളുകളും ടിക്കറ്റ് നിരക്കുകളും ഉൾപ്പെടുത്തിയ പോസ്റ്ററുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.