കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സഹായപദ്ധതി പോസ്റ്റർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സാന്ത്വന പ്രവർത്തനരംഗത്ത് മാതൃകാപദ്ധതിയുമായി കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി. അപകടങ്ങളിൽ പരിക്ക് പറ്റിയും, രോഗങ്ങളാൽ പ്രയാസപ്പെട്ടും കുവൈത്തിൽ ചികിത്സയിൽ കഴിയുന്നവർക്ക് സംഘടന വാക്കർ, വാക്കിങ് സ്റ്റിക്ക്, വീൽചെയർ, വാട്ടർ ബെഡ്, കൊമേഡ് ചെയർ എന്നിവ എത്തിക്കും. ‘തൽത്തീഫ്’ എന്ന പേരിൽ മുൻ മന്ത്രിയും, മുസ്ലിം ലീഗ് നേതാവുമായിരുന്ന ചെർക്കളം അബ്ദുല്ലയുടെ പേരിലാണ് പദ്ധതി ആരംഭിക്കുന്നത്.
പദ്ധതി പ്രഖ്യാപനവും, പോസ്റ്റർ പ്രകാശനവും മങ്കഫ് പ്രൈം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.എം.സി.സി സ്റ്റേറ്റ് ആക്ടിങ് പ്രസിഡന്റ് റഊഫ് മശ്ഹൂർ തങ്ങൾ, കാസർകോട് ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ എന്നിവർ ചേർന്ന് നിർവഹിച്ചു. സ്റ്റേറ്റ് ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ വയനാട്, വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം, സെക്രട്ടറി സലാം ചെട്ടിപ്പടി, ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത, ഇസ്മായിൽ ബേവിഞ്ച, ഇ.കെ. മുസ്തഫ കോട്ടപ്പുറം, മൻസൂർ ചൂരി, സലാം കളനാട്, കെ.എം.സി.സി കാസർകോട് ജില്ല ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, ട്രഷറർ ഖുത്തുബുദ്ദീൻ, ഭാരവാഹികളായ ഫാറൂഖ് തെക്കേക്കാട്, സുഹൈൽ ബല്ല, കബീർ തളങ്കര, റഫീഖ് ഒളവറ, ഖാലിദ് പള്ളിക്കര, മുത്തലിബ് തെക്കേക്കാട് എന്നിവർ സംബന്ധിച്ചു. സഹായം ആവശ്യമുള്ളവർക്ക് +965 9910 2929, +965 656 29775, +965 9787 9791, +965 6572 0032 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.