ഐക്യരാഷ്ട്രസഭ അഭയാർഥി ഹൈകമീഷൻ, ശൈഖ് അബ്ദുല്ല അൽ നൂരി ചാരിറ്റി പ്രതിനിധികൾ
കുവൈത്ത് സിറ്റി: ജോർഡനിലെ സിറിയൻ അഭയാർഥികളെ സഹായിക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ അഭയാർഥി ഹൈകമീഷണറും കുവൈത്ത് ആസ്ഥാനമായുള്ള ശൈഖ് അബ്ദുല്ല അൽ നൂരി ചാരിറ്റിയും കരാറിൽ ഒപ്പുവെച്ചു. ജോർഡനിൽ താമസിക്കുന്ന ഏകദേശം 346 സിറിയൻ അഭയാർഥി കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതാണ് കരാറെന്ന് ഐക്യരാഷ്ട്രസഭയുടെ കുവൈത്തിലെ അഭയാർഥി ഏജൻസി പ്രതിനിധി നെസ്രീൻ റുബയാൻ പറഞ്ഞു.
സിറിയൻ അഭയാർഥികൾക്ക് തുടർച്ചയായ സഹായം നൽകുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കുവൈത്ത് ചാരിറ്റിയും യു.എൻ അഭയാർഥി ഏജൻസിയും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ തെളിവാണ് കരാറെന്നും വ്യക്തമാക്കി. ഇരുവിഭാഗങ്ങളും ഉൾപ്പെടുന്ന ഏറ്റവും പുതിയ സംയുക്ത സംരംഭമാണിതെന്നും സിറിയൻ അഭയാർഥികളുടെ ക്ഷേമമാണ് ലക്ഷ്യമെന്നും കുവൈത്ത് ചാരിറ്റി ചെയർമാൻ ജമാൽ അൽ നൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.