കുവൈത്ത് സിറ്റി: കുവൈത്ത് 10 വർഷത്തിനുശേഷം പാകിസ്താൻ പൗരന്മാർക്ക് തൊഴിൽ വിസ അനുവദിക്കുന്നു. ഇതുസംബന്ധിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രി ഉറപ്പുനൽകിയതായി പാകിസ്താൻ ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് പ്രതിരോധ ഭാഗമായി വിദേശികൾക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് തീർന്നാൽ പാകിസ്താൻ തൊഴിലാളികൾ കുവൈത്തിലേക്ക് എത്തിത്തുടങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി കഴിഞ്ഞ ദിവസം കുവൈത്തിലെത്തിയിരുന്നു. അദ്ദേഹവും ഇതുസംബന്ധിച്ച് ഉറപ്പുനൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് പാകിസ്താൻ, ബംഗ്ലാദേശ്, സിറിയ, യമൻ, ഇറാഖ്, ഇറാൻ എന്നീ രാജ്യക്കാർക്ക് കുവൈത്ത് വിസ വിലക്ക് ഏർപ്പെടുത്തിയത്. സന്ദർശക വിസക്കും തൊഴിൽവിസക്കും നിയന്ത്രണം ബാധകമാണ്. അനിവാര്യ ഘട്ടങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിെൻറ പ്രത്യേകാനുമതിയോടെ മാത്രമേ ഇൗ രാജ്യക്കാർക്ക് വിസ അനുവദിക്കൂ. അതേസമയം, നേരേത്ത കുവൈത്തിലുള്ള പാകിസ്താനികൾക്ക് വിസ പുതുക്കുന്നതിന് തടസ്സമില്ല.
വിസ വിലക്ക് നീക്കുന്നത് സംബന്ധിച്ച് കുവൈത്തും പാകിസ്താനും കഴിഞ്ഞ വർഷം ചർച്ച പുനരാരംഭിച്ചിരുന്നു. കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹം ഇന്ത്യ, ഇൗജിപ്ത്, ബംഗ്ലാദേശ്, ഫിലിപ്പീൻസ് എന്നിവയാണ്. ഒരു രാജ്യക്കാർ മൊത്തം ജനസംഖ്യയുടെ നിശ്ചിത ശതമാനത്തിലധികം വരുന്നത് ജനസംഖ്യാ സന്തുലനത്തെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് കുവൈത്ത്. ഇന്ത്യൻ, ഇൗജിപ്ഷ്യൻ തൊഴിലാളികളെ ഇൗ നയത്തിെൻറ ഭാഗമായി വെട്ടിക്കുറക്കാൻ നീക്കമുണ്ട്. അതിനിടെയാണ് പാകിസ്താൻ അവസരത്തിന് ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.