കുവൈത്ത് സിറ്റി: 2020ൽ തായ്ലൻഡിൽ നടക്കുന്ന എ.എഫ്.സി കപ്പ് ഫുട്ബാൾ ടൂർണമെൻറിനുള്ള യോഗ്യത മത്സരത്തിൽ കുവൈത്തിന് തോൽവി. ഗ്രൂപ് ഇയിൽ കുവൈത്ത് അണ്ടർ 23 ടീം ജോർഡനോട ് ഒന്നിനെതിരെ രണ്ട് ഗോളിനാണ് കീഴടങ്ങിയത്. ശൈഖ് ജാബിർ സ്റ്റേഡിയത്തിൽ നടന്ന മ ത്സരത്തിെൻറ 21ാം മിനിറ്റിൽ ഫവാസ് അൽ ഉതൈബി നേടിയ ഗോളിലൂടെ കുവൈത്താണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, 34ാം മിനിറ്റിൽ വർദ് ഹിലാലിലൂടെ ജോർഡൻ ഗോൾ മടക്കിയതോടെ ആദ്യ പകുതി തുല്യതയിൽ അവസാനിച്ചു.
വിശ്രമസമയത്തിനു ശേഷം നിലയുറപ്പിക്കും മുമ്പ് കുവൈത്തിെൻറ വലയനക്കി ജോർഡൻ വിലപ്പെട്ട മൂന്ന് പോയൻറ് സ്വന്തമാക്കി. 51ാം മിനിറ്റിൽ മുഹമ്മദ് സൈദാണ് നിർണായക ഗോൾ നേടിയത്. തിരിച്ചടിക്കാൻ കുവൈത്തിന് ഏറെ സമയവും അവസരവും ഉണ്ടായിരുന്നെങ്കിലും ജോർഡൻ കോട്ട കുലുങ്ങിയില്ല.
ജയിക്കാനുറച്ച് രണ്ടാം പകുതിയിൽ ഇരുടീമുകളും ആക്രമിച്ച് കളിച്ചതോടെ വീറുറ്റ പോരാട്ടത്തിന് മൈതാനം സാക്ഷിയായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സിറിയ ഏകപക്ഷീയമായ രണ്ട് ഗോളിന് കിർഗിസ്ഥാനെ തോൽപിച്ചു. ഞായറാഴ്ച കുവൈത്ത് സിറിയയെയും ജോർഡൻ കിർഗിസ്ഥാനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.