കുവൈത്ത് സിറ്റി: വിവിധ ലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് എതിരെ ഹവല്ലി ഗവർണറേറ്റ് മുനിസിപ്പാലിറ്റിയിലെ എമർജൻസി ആൻഡ് റാപ്പിഡ് ഇൻറർവെൻഷൻ ടീമിന്റെ തലവൻ ഇബ്രാഹിം അൽ സബാൻ നടപടി സ്വീകരിച്ചു. ലൈസൻസ് പുതുക്കാത്തതിൽ ഒമ്പത് നോട്ടീസുകൾ നൽകി. കടകൾക്ക് പുറത്ത് സാധനങ്ങൾ വിൽപനക്ക് വെക്കുകയും സർക്കാർ വസ്തുക്കളിൽ അതിക്രമിച്ച് കടന്നിനും മുന്നറിയിപ്പ് നൽകി. പിഴകൾ ഉൾപ്പെടെയുള്ള നടപടികൾ ഒഴിവാക്കുന്നതിന് മുനിസിപ്പൽ നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ അൽ സബാൻ നിർദേശം നൽകി. സുരക്ഷിതവും ചിട്ടയുള്ളതുമായ വ്യാപാര അന്തരീക്ഷത്തിന് നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും കട ഉടമകളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.