കുവൈത്ത് സിറ്റി: കുവൈത്തിൽ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തിൽ പെട്ടത് താഴ്ന്ന വരുമാനക്കാരായ വിദേശികൾ. ഏഴ് ഇന്ത്യക്കാർ, അഞ്ച് ഇൗജിപ്തുകാർ, മൂന്നു പാകിസ്താനികൾ എന്നിവരാണ് മരിച്ചത്. തൃശൂർ മുറ്റിച്ചൂർ സ്വദേശി സാജൻ പരിക്കേറ്റ് അദാൻ ആശുപത്രിയിൽ ചികിത്സയിലാണ്. തൊഴിലാളികളെ കൊണ്ടുപോകുന്ന ബസും മടക്കം വരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.
നൂറുകിനാക്കളുമായി ഗൾഫ്സ്പിക്, ഹിസ്കോ എന്നീ കരാർ കമ്പനികളിൽനിന്നുള്ള ജീവനക്കാരുമായി പോയ ബസുകളാണ് അർതാൽ റോഡിൽ ബുർഗാൻ ഗേറ്റിന് സമീപം കൂട്ടിയിടിച്ചത്. ഘോരശബ്ദത്തിനൊപ്പം ചിതറിത്തെറിച്ചത് നിരവധി ജീവനുകൾ മാത്രമായിരുന്നില്ല ആയിരം കിനാക്കളും കൂടിയായിരുന്നു. നിമിഷനേരം കൊണ്ട് വാർത്ത സാമൂഹിക മാധ്യമങ്ങളിലൂടെ പടർന്നു. പ്രിയപ്പെട്ടവർ ആരെങ്കിലും ഉണ്ടോ എന്നറിയാൻ പിന്നെ അന്വേഷണങ്ങളുടെ ബഹളവുമായിരുന്നു. അദാൻ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരുന്നത്.
തൃശൂർ സ്വദേശി മനോജ് അദാൻ ആശുപത്രിയിൽ ചികിത്സയിലുണ്ട്. പെെട്ടന്നുണ്ടായ അപകടത്തിെൻറ ഞെട്ടലും പ്രിയപ്പെട്ടവരുടെ വേർപാടിെൻറ വേദനയും തളർത്തിയ ഇദ്ദേഹത്തോട് കൂടുതൽ എന്തെങ്കിലും ചോദിക്കാൻ കഴിയുന്ന സ്ഥിതിയായിരുന്നില്ല. 11 പേർ തൽക്ഷണം മരിച്ചതായാണ് അധികൃതർ നൽകുന്ന വിവരം. കോസ്റ്റർ ബസിെൻറ ചക്രം പൊട്ടിത്തെറിച്ചതാണ് അപകടത്തിനിടയാക്കിയത്. പെെട്ടന്ന് നിയന്ത്രണം വിട്ട ബസ് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മരുഭൂമിയിലെ ഒഴിഞ്ഞ റോഡായതിനാൽ സാമാന്യം നല്ല വേഗത്തിലായിരുന്നു ഇരു ബസുകളും. ഒരു ബസിൽ യാത്രക്കാർ ഇല്ലാതിരുന്നത് കൂടുതൽ മരണം ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.