60 ശ​ത​മാ​നം കോ​വി​ഡ്​ ബാ​ധി​ത​ർ വി​ദേ​ശി​ക​ൾ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ കോ​വി​ഡ്​ ബാ​ധി​ത​രി​ൽ 60 ശ​ത​മാ​നം വി​ദേ​ശി​ക​ളെ​ന്ന്​ കോ​വി​ഡ്​ സു​പ്രീം ഉ​പ​ദേ​ശ​ക സ​മി​തി ത​ല​വ​ൻ ഡോ. ​ഖാ​ലി​ദ്​ അ​ൽ ജാ​റു​ല്ല പ​റ​ഞ്ഞു. ഒ​രു ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ലും കു​വൈ​ത്തി​ക​ളാ​യി​രു​ന്നു. കു​വൈ​ത്തി​ക​ളി​ലെ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ൽ ഗ​ണ്യ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

തീ​വ്ര പ​രി​​ച​ര​ണ വി​ഭാ​ഗ​ത്തി​ലും കൂ​ടു​ത​ലും വി​ദേ​ശി​ക​ളാ​ണെ​ന്ന നി​ല​യി​ലേ​ക്ക്​ സാ​ഹ​ച​ര്യം മാ​റി​യി​ട്ടു​ണ്ട്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​വ​രി​ൽ 99 ശ​ത​മാ​ന​ത്തി​ലേ​റെ പേ​രും കു​ത്തി​വെ​പ്പ്​ എ​ടു​ക്കാ​ത്ത​വ​രാ​ണ്. ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ ​െഎ.​സി.​യു​വി​ലു​ള്ള 98 ശ​ത​മാ​നം പേ​രും വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​രാ​ണെ​ന്ന്​ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​ദ​ലാ​ൽ അ​ൽ മ​ത്​​റൂ​ക്​ വ്യ​ക്​​ത​മാ​ക്കി. കൂ​ടു​ത​ലും മ​ധ്യ​വ​യ​സ്​​ക​രും മാ​റാ​രോ​ഗ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​രു​മാ​ണ്. 

Tags:    
News Summary - About 60 per cent of the victims are foreigners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.