വ​ഫ്ര​യി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​സ്‍ലാ​ഹി മ​ദ്റ​സ സ്പോ​ർ​ട്സ് ഫെ​സ്റ്റി​ൽ കു​ട്ടി​ക​ൾ

ഇസ്‍ലാഹി മദ്റസ സ്പോർട്സ് ഫെസ്റ്റ് അബ്ബാസിയ ചാമ്പ്യന്മാർ

കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്‍ലാഹി സെന്റർ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ മദ്റസകളുടെ സ്പോർട്സ് ഫെസ്റ്റ് വഫ്രയിലെ ഫാം ഹൗസിൽ സംഘടിപ്പിച്ചു. ആവേശകരമായ മത്സരത്തിൽ അബ്ബാസിയ മദ്റസ ഓവറോൾ ചാമ്പ്യന്മാരായി. സാൽമിയ മദ്റസ രണ്ടാം സ്ഥാനവും ഫഹാഹീൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിവിധങ്ങളായ മത്സരത്തിൽ നൂറുകണക്കിന് വിദ്യാർഥി കുരുന്നുകളാണ് മാറ്റുരച്ചത്.

വിദ്യാർഥികളുടെ മാർച്ച് പാസ്റ്റിന് കേരള ജംഇയത്തുൽ ഉലമ (കെ.ജെ.യു) വൈസ് പ്രസിഡന്റ് സുലൈമാൻ മദനി, ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലിം, ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം എന്നിവർ സല്യൂട്ട് നൽകി സ്വീകരിച്ചു.ഓപൺ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജുമുഅ ഖുതുബക്ക് സുലൈമാൻ മദനി നേതൃത്വം നൽകി. വിദ്യാഭ്യാസ സെക്രട്ടറി നബീൽ ഹമീദ്, ഫൈൻ ആർട്സ് സെക്രട്ടറി അബ്ദുൽ റഹ്മാൻ, പി.ടി.എ പ്രസിഡന്റ് ജംഷിദ് എടവണ്ണ, മുഹമ്മദ് കെ സി, മുനീർ കൊണ്ടോട്ടി, ശുഐയ്ബ് നേലേബ്ര, അബ്ദുൽ ഗഫൂർ ഹവല്ലി, റഹീം എന്നിവർ നേതൃത്വം നൽകി.

ജൂനിയർ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യന്മാരായി ആബിസ് അഹമ്മദ് നവാസ് (ഫഹാഹീൽ) , ഫെല്ല ഫാത്തിമ (സാൽമിയ) എന്നിവരെ തെരെഞ്ഞെടുത്തു. കിഡ്സ് വിഭാഗത്തിൽ നൂഹ് അൽത്താസ് ഹസൻ (സാൽമിയ),സീനിയർ വിഭാഗത്തിൽ മൻഹ ഫാത്തിമ (സാൽമിയ), സബ് ജൂനിയർ വിഭാഗത്തിൽ ബയാൻ റിഥ്വാൻ (അബ്ബാസിയ) എന്നിവരും വ്യക്തിഗത ചാമ്പ്യന്മാരായി. രക്ഷിതാക്കൾക്കും മുതിർന്നവർക്കും പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചു.വിജയികൾക്ക് അബൂബക്കർ സിദ്ദീഖ് മദനി, യൂനുസ് സലീം, സുലൈമാൻ മദനി എന്നിവർ മെഡലുകൾ വിതരണം ചെയ്തു. 

Tags:    
News Summary - Abbasiya champions of Islahi Madrasa Sports Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.