അബ്ബാസിയ: കെ.ഐ.ജിയുടെ കീഴിൽ അബ്ബാസിയ പാകിസ്താൻ ഇംഗ്ലീഷ് സ്കൂളിൽ പ്രവർത്തനം പുനരാ രംഭിച്ച അൽമദ്റസത്തുൽ ഇസ്ലാമിയ പ്രവേശനോത്സവം നടത്തി. നവാഗതരായ വിദ്യാർഥികളെ വരവേറ്റുകൊണ്ടു സംഘടിപ്പിച്ച പരിപാടിയിൽ മറ്റു വിദ്യാർഥികളും അധ്യാപകരും രക്ഷിതാ ക്കളും പങ്കെടുത്തു.
കെ.ഐ.ജി വിദ്യാഭ്യാസ ബോർഡ് ഡയറക്ടർ അബ്ദുൽ റസാഖ് നദ്വി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന മദ്റസക്ക് പാകിസ്താൻ ഇംഗ്ലീഷ് സ്കൂളിലെ വിശാലമായ സൗകര്യം അനുകൂലമാകുമെന്ന് അദ്ദേഹം പറഞ്ഞു.
പി.ടി.എ പ്രസിഡൻറ് അനീസ് റഹ്മാൻ അധ്യക്ഷത വഹിച്ചു. മദ്റസ പ്രിൻസിപ്പൽ മുനീർ മടത്തിൽ, പി.ടി.എ ജനറൽ സെക്രട്ടറി ഷംനാദ് ഷാഹുൽ ഹമീദ്, ഭാരവാഹികളായ ഹിഷാം എ. ബാരി,അശ്റഫ് മുഹമ്മദ്, സത്താർകുന്നിൽ, സിദ്ദീഖ് ഹസൻ എന്നിവർ സംസാരിച്ചു. മുഹമ്മദ് അമീൻ ഖിറാഅത്ത് നടത്തി. പി.ടി.എയുടെ നേതൃത്വത്തിൽ മധുരവിതരണവും നടത്തി.
ഖുർആൻ, ഹദീസ്, അഖീദ, കർമശാസ്ത്രം, ഇസ്ലാമിക ചരിത്രം, അറബി, മലയാള ഭാഷാപഠനം എന്നിവ ഉൾക്കൊള്ളുന്ന കേരള മദ്റസ എജുക്കേഷൻ ബോർഡ് ഇൻറർനാഷനലിെൻറ പുതുക്കിയ സിലബസാണ് അൽമദ്റസത്തുൽ ഇസ്ലാമിയ പിന്തുടരുന്നത്.മൂന്നു വയസ്സ് മുതലുള്ള കുട്ടികൾക്ക് ‘ഹെവൻസ്’ ഖുർആനിക് പ്രീ മദ്റസ കോഴ്സ് കെ.ഐ.ജി മദ്റസകളുടെ മാത്രം പ്രത്യേകതയാണെന്ന് വിദ്യാഭ്യാസ ബോർഡ് ഡയറക്ടർ അബ്ദുൽ റസാഖ് നദ്വി പറഞ്ഞു. കേരളത്തിലും ജി.സി.സി രാജ്യങ്ങളിലും നടന്നുവരുന്ന ഹിക്മ പരീക്ഷ ഈ വർഷവും മദ്റസയിൽ വിപുലമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും: 97345634, 97292002, 99912320.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.