കുവൈത്തിൽ പ്രഭാത നമസ്കാരത്തിനിടെ നന്തി തിക്കോടി സ്വദേശി കുഴഞ്ഞു വീണു മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ പള്ളിയിൽ പ്രഭാത നമസ്കാരത്തിനിടെ മലയാളി കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് നന്തി തിക്കോടി സ്വദേശി കീരംകയ്യിൽ ഷബീർ (61) ആണ് ഇന്ന് പുലർച്ചെ സാൽമിയയിലെ പള്ളിയിൽ നമസ്കരിക്കവെ കുഴഞ്ഞു വീണു മരിച്ചത്. തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

35 വർഷത്തിലധികമായി കുവൈത്തിൽ പ്രവാസി ആണ്. കുവൈത്ത് കേരള ഇസ്‍ലാഹി സെന്റർ സെക്രട്ടേറിയറ്റ് മെംബറാണ്. ഭാര്യ: റാലിസ ബാനു, മക്കൾ: നബീൽ അലി, റാബിയ ആയിഷ ബാനു, റാനിയ നവാൽ. മരുമകൻ: ഷഹീൻ ഷഫീഖ് (കൊയിലാണ്ടി കൊല്ലം)

Tags:    
News Summary - A native of Nandi Thikotty collapsed and died during prayers in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.