തീപിടിച്ച കെട്ടിടം
കുവൈത്ത് സിറ്റി: ഹവല്ലിയിൽ കെട്ടിടത്തിൽ തീപിടിച്ച് നാശനഷ്ടം. ഏഴു നിലകളുള്ള കെട്ടിടത്തിലെ മൂന്നാം നിലയിലാണ് ഞായറാഴ്ച വൈകീട്ട് തീപിടിച്ചത്.
വിവരം അറിഞ്ഞ ഉടൻ അഗ്നിശമന, രക്ഷാപ്രവർത്തന സംഘത്തെ അയച്ചതായി ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ഹവല്ലി, സാൽമിയ അഗ്നിശമന തിരച്ചിൽ രക്ഷാപ്രവർത്തന സംഘം ഇടപെട്ട് കെട്ടിടം ഒഴിപ്പിച്ച് തീ നിയന്ത്രണത്തിലാക്കി. അപകടത്തിൽ നിരവധി വസ്തുക്കൾ കത്തിനശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.