കുവൈത്ത് സിറ്റി: വൈകല്യമുള്ളവർക്കുള്ള ഇടങ്ങളിൽ വാഹനം പാർക്ക് ചെയ്ത 85 പേർക്ക് പൊതു ട്രാഫിക് വകുപ്പ് പിഴചുമത്തി. ജൂലൈ 22നും 28നും ഇടയിലാണ് ഇത്രയും പേർക്ക് പിഴ അടക്കാൻ നോട്ടീസ് നൽകിയത്. കൂടാതെ, ഗതാഗതക്കുരുക്കുണ്ടാക്കിയതിനും അശ്രദ്ധമായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. നിയമലംഘനങ്ങൾക്ക് 14 വാഹനങ്ങളും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.