ദജീജിൽ സുരക്ഷ ഉദ്യോഗസ്ഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: ദജീജിൽ ആഭ്യന്തര മന്ത്രാലയം സുരക്ഷ പരിശോധനയിൽ 63 പേർ പിടിയിലായി. തൊഴിൽ നിയമ ലംഘനങ്ങൾക്ക് 47 പേർ, തിരിച്ചറിയൽ രേഖയില്ലാതെ ഒമ്പതു പേർ, മറ്റു കേസുകളിൽ ആറു പേർ, തൊഴിൽ വിസ കാലഹരണപ്പെട്ട ഒരാൾ എന്നിങ്ങനെയാണ് പിടിയിലായത്.
വാണിജ്യ വ്യവസായ മന്ത്രാലയം, ജനറൽ ഫയർഫോഴ്സ്, കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന.
പരിശോധനക്കിടെ ജനറൽ ഫയർഫോഴ്സ് 76 നിയമ ലംഘനങ്ങൾക്ക് നോട്ടീസ് നൽകി. വാണിജ്യ വ്യവസായ മന്ത്രാലയം ഒരു കഫേ അടച്ചുപൂട്ടി 38 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. കുവൈത്ത് മുനിസിപ്പാലിറ്റി 34 മുന്നറിയിപ്പ് നോട്ടീസ് നൽകി. 40 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും മൂന്നു പരസ്യ ലംഘനങ്ങളും കണ്ടെത്തി. സ്ഥലം ദുരുപയോഗം ചെയ്ത രണ്ടു കേസുകളും കണ്ടെത്തി. പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ 23 തൊഴിൽ സുരക്ഷ ലംഘനങ്ങൾ രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.