Posted On
date_range Updated On
date_range ഉപേക്ഷിക്കപ്പെട്ട 61 കാറുകൾ നീക്കം ചെയ്തു
കുവൈത്ത് സിറ്റി: ഹവല്ലിയിൽ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട 61 കാറുകൾ നീക്കം ചെയ്തു. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ നടത്തിയ സുരക്ഷ ഫീൽഡ് ടൂറിനിടെയാണ് നടപടി. പരിശോധനയിൽ 395 നിയമലംഘനങ്ങൾ കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു. ഇതില്‍ 270 പൊതു ശുചിത്വ ലംഘനങ്ങളും നുറോളം റോഡ് കൈയേറ്റവും പത്ത് തെരുവ് കച്ചവടക്കാരും ഉള്‍പ്പെടുന്നു. നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.