5ജി ഇൻറർനെറ്റ്​ വേഗത: കുവൈത്ത്​ ലോകത്ത്​ ആറാമത്​


കുവൈത്ത്​ സിറ്റി: 5ജി ഇൻറർനെറ്റ്​ വേഗതയിൽ കുവൈത്ത്​ ലോകത്ത്​ ആറാമത്​. സൗദിയാണ്​ ലോകത്ത്​ ഒന്നാം സ്ഥാനത്തുള്ളത്​. സെക്കൻഡിൽ 414.2 മെഗാബൈറ്റ്​ ആണ്​ സൗദിയുടെ 5ജി വേഗത. ദക്ഷിണ കൊറിയ (312.7), ആസ്​ട്രേലിയ (215.7), തായ്​വാൻ (210.5), കാനഡ (178.1) എന്നിവയാണ്​ യഥാക്രമം തുടർന്നുള്ള സ്ഥാനങ്ങളിൽ. കുവൈത്തിന്​ (171.5) പിന്നിൽ സ്വിറ്റ്​സർലാൻഡ് (150.7)​, ഹോ​​േങ്കാങ്​ (142.8), യു.കെ (133.5), ജർമനി (102) എന്നിവയാണ്​ ആദ്യ പത്ത്​ സ്ഥാനങ്ങളിലുള്ളത്​. ബ്രിട്ടീഷ്​ കമ്പനിയായ 'ഒാപൺ സിഗ്​നൽ' പുറത്തുവിട്ടതാണ്​ റിപ്പോർട്ട്​.

4ജിയേക്കാൾ നൂറ്​ മടങ്ങ്​ വരെ ഡാറ്റ സ്​പീഡ്​ നൽകാൻ 5ജിക്ക്​ സാധിക്കും. കൂടാതെ കൂടുതൽ മൊബിലിറ്റി, ഡാറ്റ കൈകാര്യം ചെയ്യാനുള്ള കഴിവ്​, കുറഞ്ഞ പവർ ഉപയോഗിക്കുന്നതിനാൽ കൂടുതൽ ബാറ്ററി ലൈഫ്​ തുടങ്ങിയവ 5ജിയുടെ മേന്മയാണ്​. 5ജിയുടെ കവറേജ്​, 4ജി -5ജി തലമുറയിലെ സാ​േങ്കതികവിദ്യകളുടെ പൊതുവായ വേഗത, 4ജി-5ജി ഡൗൺലോഡ്​ തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൽ ശരാശരി 44.5 മെഗാബൈറ്റ്​ ഡൗഡ്​ലോഡ്​ സ്​പീഡുമായി കുവൈത്ത്​ പത്താം സ്ഥാനത്താണ്​. ഇൗ പഠനത്തിൽ സൗദി ഒന്നാമത്​ തന്നെയാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.