കുവൈത്ത് സിറ്റി: കുവൈത്തിൽ ഇൗദുൽ ഫിത്റിനോടനുബന്ധിച്ച് അഞ്ചുദിവസം അവധി പ്രഖ്യാപിച്ചു. മേയ് 12 ബുധനാഴ്ച മുതൽ 16 ഞായറാഴ്ച വരെ അവധി അനുവദിച്ച് സിവിൽ സർവീസ് കമീഷൻ ഉത്തരവിറക്കി. മേയ് 11 ചൊവ്വാഴ്ച അടക്കുന്ന സർക്കാർ ഒാഫിസുകളും സ്ഥാപനങ്ങളും 17 തിങ്കളാഴ്ചയാണ് തുറന്നുപ്രവർത്തിക്കുക. ചെറിയ അവധിക്ക് നാട്ടിൽ പോയിവരാറുള്ളവർക്ക് യാത്രാനിയന്ത്രണങ്ങൾ കാരണം ഇത്തവണ അതിന് വഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.