Representational Image
കുവൈത്ത് സിറ്റി: കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ വാർഷിക കൺവെൻഷൻ ഒക്ടോബർ നാല്, അഞ്ച്, ആറ് തീയതികളിൽ വൈകീട്ട് ഏഴുമുതൽ ഒമ്പതുവരെ നാഷനൽ ഇവാഞ്ചലിക്കൽ (എൻ.ഇ.സി.കെ) പള്ളിയിലും പാരിഷ് ഹാളിലുമായി സംഘടിപ്പിക്കും. വേദപണ്ഡിതൻ ഇവാ. ബിജു ചുവന്നമണ്ണ് ദൈവവചനം പ്രഘോഷിക്കും. കെ.ടി.എം.സി.സി ഗായകസംഘം ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.
കെ.ടി.എം.സി.സി സ്ഥാപിതമായിട്ട് 70 വർഷം പിന്നിടുകയാണ്. മാർതോമ, സി.എസ്.ഐ, ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തക്കോസ്ത് സഭാവിഭാഗങ്ങളിൽ നിന്നായി 28ൽ പരം സഭകളെ ഇത് പ്രതിനിധാനം ചെയ്യുന്നു. നാഷനൽ ഇവാഞ്ചലിക്കൽ (എൻ.ഇ.സി.കെ)യുടെ ഭരണ ചുമതല നിർവഹിക്കുന്നത് കെ.ടി.എം.സി.സി ആണ്. കൺവെൻഷന്റെ പ്രവർത്തനങ്ങൾക്കായി റോയി കെ. യോഹന്നാൻ (എൻ.ഇ.സി.കെ സെക്ര.), സജു വി. തോമസ് (പ്രസി.), റെജു ഡാനിയേൽ ജോൺ (സെക്ര.), വിനോദ് കുര്യൻ (ട്രഷ.), അജോഷ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.