കുവൈത്ത് സിറ്റി: 4ജിനെറ്റ് വേഗതയിൽ അറബ്തലത്തിൽ കുവൈത്ത് എട്ടാം സ്ഥാനത്തും ജി.സി.സി തലത്തിൽ നാലാം സ്ഥാനത്തുമെത്തി. ‘ഓപ്പൺ സിഗ്നൽ’ വെബ് സൈറ്റാണ് ഇതുസംബന്ധിച്ച പട്ടിക തയാറാക്കിയത്. ലോകതലത്തിൽ കുവൈത്തിന് ഇക്കാര്യത്തിൽ 68ാം സ്ഥാനമാണുള്ളത്. ലോകത്തെ 88 രാജ്യങ്ങളെ താരതമ്യം ചെയ്താണ് ബന്ധപ്പെട്ട സൈറ്റ് പട്ടിക തയാറാക്കിയത്. ലോകതലത്തിൽ 23ാം സ്ഥാനമുള്ള യു.എ.ഇയാണ് അറബ്- ജി.സി.സി തലത്തിൽ നെറ്റ് വേഗതയിൽ ഒന്നാം സ്ഥാനത്ത്.
അറബ് തലത്തിൽ ലബനാനാണ് രണ്ടാം സ്ഥാനത്ത്. ലോകതലത്തിൽ ലബനാന് 30ാം സ്ഥാനമാണുള്ളത്. ഒമാൻ, ഖത്തർ, തുനീഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് യഥാക്രമം പിന്നീട് വരുന്നത്. ലോക പട്ടികയിൽ 78ാം സ്ഥാനത്തുള്ള ബഹ്റൈന് അറബ് തലത്തിൽ 10ാം സ്ഥാനമാണുള്ളത്. 13.62 എം.ബിയാണ് ബഹ്റൈനിലെ ആവറേജ് നെറ്റ് വേഗത. അറബ് തല പട്ടികയിൽ ഏറ്റവും പിന്നിലായി 11ാം സ്ഥാനമാണ് സൗദിക്കുള്ളത്. ലോകതലത്തിൽ 83ാം സ്ഥാനത്തുള്ള സൗദിയിലെ ശരാശരി നെറ്റ് വേഗത 10.18 എം.ബിയാണ്. സിങ്കപ്പൂരാണ് 4ജി നെറ്റ് വേഗതയുടെ കാര്യത്തിൽ ലോകതലത്തിൽ ഒന്നാം സ്ഥാനത്ത്. 44.31 എം.ബിയാണ് സിങ്കപ്പൂരിലെ ശരാശരി നെറ്റ് വേഗത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.