ഉപേക്ഷിക്കപ്പെട്ട 47 കാറുകൾ നീക്കംചെയ്യുന്നു
Posted On
date_range Updated On
date_range ഉപേക്ഷിക്കപ്പെട്ട 47 കാറുകൾ നീക്കംചെയ്തു
കുവൈത്ത് സിറ്റി: അഹമ്മദി മുനിസിപ്പാലിറ്റിയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട 47 കാറുകൾ അധികൃതർ നീക്കം ചെയ്തു. പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപൻസി ഡിപ്പാർട്മെന്റ് ഗവർണറേറ്റിന്റെ വിവിധ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് നടപടി. പരിശോധനയിൽ 84 പൊതു ശുചിത്വലംഘനങ്ങളും റോഡ് നിയമലംഘനങ്ങളും കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള 47 കാറുകൾ മുനിസിപ്പാലിറ്റിയുടെ റിസർവേഷൻ സൈറ്റിലേക്കു മാറ്റി. ശുചിത്വ പരിപാലനഭാഗമായി പ്രദേശത്തെ അവശിഷ്ടങ്ങളും നീക്കം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.