കുവൈത്തിൽ 89 ഇന്ത്യക്കാർ ഉൾപ്പെടെ 415 പേർക്ക്​ കൂടി കോവിഡ്​

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 89 ഇന്ത്യക്കാർ ഉൾപ്പെടെ 415 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത്​ 7623 പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. ശനിയാഴ്​ച 156 പേർ ഉൾപ്പെടെ 2622 പേർ രോഗമുക്​തി നേടി. രണ്ടുപേർ കൂടി മരിച്ചു. ഇതോടെ കോവിഡ്​ മരണം 49 ആയി.

4952 പേരാണ്​ ചികിത്സയിലുള്ളതിൽ 95 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. കാപിറ്റൽ ഗവർണറേറ്റിൽ 60 പേർ, ഹവല്ലി ഗവർണറേറ്റിൽ 108 പേർ, അഹ്​മദി ഗവർ​ണറേറ്റിൽ 48 പേർ, ഫർവാനിയ ഗവർണറേറ്റിൽ 172 പേർ, ജഹ്​റ ഗവർണറേറ്റിൽ 27 പേർ എന്നിങ്ങനെയാണ്​ പുതുതായി കോവിഡ്​ ബാധിച്ചത്​.

Tags:    
News Summary - 415 more covid 19 case in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.