കുവൈത്ത് സിറ്റി: കുവൈത്തിൽ കാഴ്ചക്കാരെ അതിശയിപ്പിക്കാൻ 270 ഡിഗ്രി പനോരമിക് തിയറ്റർ വരുന്നു. ദക്ഷിണ കൊറിയയിലെ സി.ജെ.4ഡി പ്ലക്സ് (CJ 4DPlex) ആണ് രാജ്യത്ത് വിസ്മയം തീർക്കാൻ സഹായിക്കുക. കുവൈത്ത് നാഷനൽ സിനിമ കമ്പനി ഇവരുമായി കരാറിൽ എത്തിക്കഴിഞ്ഞു.
ഒറ്റ സ്ക്രീനിന് പകരം മുന്നിലെയും രണ്ടു വശങ്ങളിലെയും അടക്കം മൂന്ന് സ്ക്രീനുകളിൽ കാണാമെന്നതാണ് പ്രത്യേകത.
കാഴ്ചക്കൊപ്പം കാറ്റും മണവും വെള്ളവും വൈബ്രേഷനുമെല്ലാമായി ഒരു ഒന്നൊന്നര അനുഭവമായിരിക്കും.
ചില വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഫോർ ഡി തിയറ്ററുകൾ ഉണ്ടെങ്കിലും മുഴുനീള ഫീച്ചർ സിനിമ പ്രദർശിപ്പിക്കുന്ന കൂടുതൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഇത്തരമൊന്ന് രാജ്യത്ത് ആദ്യമാണ്. ഇതിലെ സിനിമ കാണൽ സ്വാഭാവികമായും സാധാരണ തിയറ്ററുകെളക്കാൾ ചെലവേറും. എന്നാൽ, ഇതിെൻറ വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
ലോകത്തിലെ നാലാമത്തെ ഫോർ ഡയമൻഷൻ സിനിമ ഒാപറേറ്ററാണ് ദക്ഷിണ കൊറിയൻ കമ്പനി. സോൾ ആസ്ഥാനമായ കമ്പനിയുടെ അന്തർദേശീയ ഒാഫിസുകൾ ലോസ് ആഞ്ജലസിലും ബെയ്ജിങ്ങിലും പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.