കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി അംഗമായിരിക്കെ മരിച്ച മൂന്നുപേരുടെ കുടുംബങ്ങൾക്കുള്ള സോഷ്യൽ സെക്യൂരിറ്റി സ്കീം തുക മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് കൈമാറി.
ജഹറ ഏരിയ അംഗമായിരുന്ന പയ്യോളി സ്വദേശിയുെടയും ഫർവാനിയ ഏരിയ അംഗമായിരുന്ന കൂട്ടാലിട-പാലോളി സ്വദേശിയുെടയും ഖൈത്താൻ ഏരിയ അംഗമായിരുന്ന തിക്കോടി സ്വദേശിയുെടയും കുടുംബങ്ങൾക്കുവേണ്ടി അതത് പ്രാദേശിക മുസ്ലിംലീഗ് കമ്മിറ്റി നേതാക്കൾ ഏറ്റുവാങ്ങി.
സോഷ്യൽ സെക്യൂരിറ്റി സ്കീം ഇനത്തിൽ അഞ്ചുലക്ഷം രൂപയാണ് ഓരോ അംഗത്തിെൻറയും കുടുംബങ്ങൾക്ക് നൽകുന്നത്. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു.
ടി.പി.എം. സാഹിർ എം.എൽ.എ, പാറക്കൽ അബ്ദുല്ല എം.എൽ.എ, ഉമ്മർ പാണ്ടികശാല, എം.എ. റസാഖ് മാസ്റ്റർ, എസ്.പി. കുഞ്ഞഹമ്മദ്, അഹമ്മദ് പുന്നക്കൽ, നജീബ് കാന്തപുരം, വി.വി. മുഹമ്മദലി, ആഷിഖ് ചെലവൂർ, ഖാലിദ് അല്ലക്കാട്ട്, സിദ്ദീഖ് കുഴിപ്പുറം, സൈതാലി വയനാട്, ഫവാസ് സാൽമിയ, മുസ്തഫ പരപ്പനങ്ങാടി, ഷമീർ വളാഞ്ചേരി, നിസാർ അലങ്കാർ, റഷീദ് ഓന്തോത്ത്, ഫാരിസ് സബ്ആൻ, അബ്ദുറഹ്മാൻ നടുവണ്ണൂർ തുടങ്ങിയവർ പങ്കെടുത്തു.
മഹ്ബൂല ഏരിയ പ്രസിഡൻറ് ഡോ. മുഹമ്മദലി സ്വാഗതവും ഹംസ കൊയിലാണ്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.