കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ കമ്പനിയായ ഗ്ലോബൽ ഇൻറർനാഷനൽ ജനറൽ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയുടെ സാമ്പത്തിക സഹായത്തോടെ തിരുവനന്തപുരം ജില്ല പ്രവാസി സംഘടനയായ ടെക്സാസ് കുവൈത്ത്, തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ജിഷക്കും കുടുംബത്തിനും നിർമിച്ച് നൽകിയ വീടിെൻറ താക്കോൽ ടെക്സാസ് കുവൈത്ത് ഉപദേശക സമിതി ചെയർമാൻ സെബാസ്റ്റ്യൻ ജോസഫ് കൈമാറി. ഗൃഹപ്രവേശന ചടങ്ങിൽ ടെക്സാസ് പ്രവർത്തക സമിതി അംഗം ജോണി കുമാർ, പഞ്ചായത്ത് പ്രസിഡൻറ് ക്രിസ്റ്റി സൈമൺ എന്നിവരും സാമൂഹിക-പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.
അഹ്മ്മദി ഗ്ലോബൽ ഇൻറർനാഷനൽ കമ്പനിയുടെ രജത ജൂബിലിയോടനുബന്ധിച്ച് നടപ്പാക്കുന്ന പാർപ്പിട പദ്ധതിയിൽ പാവപ്പെട്ടവർക്ക് വീടുവെച്ചുനൽകാൻ ലഭിച്ച തുകയിൽ ടെക്സാസ് കുവൈത്ത് പ്രവർത്തകർ സംഭാവനയായി നൽകിയ പുരയിടത്തിലാണ് ഭവനനിർമാണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.