ടൂറിസം മേഖലയിൽ  ബില്യൺ ഡോളർ നിക്ഷേപത്തിനൊരുങ്ങി കു​ൈവത്ത്​

കുവൈത്ത് സിറ്റി: ടൂറിസം മേഖലയുടെ വികസനത്തിന് കുവൈത്ത് അടുത്ത ഏഴു വർഷത്തിനകം ബില്യൻ ഡോളർ ചെലവഴിക്കും. 2024 ആവുേമ്പാഴേക്ക് സന്ദർശകരുടെ എണ്ണം 4,40,000 ആയി വർധിപ്പിക്കുകയാണ് ലക്ഷ്യം. 
രാജ്യത്തി​െൻറ ടൂറിസം വികസനത്തിനായി സുപ്രീം കമീഷനെ നിയമിച്ചിട്ടുണ്ട്. വൻ തുക നിക്ഷേപിക്കുന്ന വൻകിട പദ്ധതികൾക്ക് കമീഷൻ മേൽനോട്ടം വഹിക്കും. മദീനത്തുൽ ഹരീർ, സിൽക് സിറ്റി തുടങ്ങിയവ ഇതിലുൾപ്പെടും. 2025 ആവുേമ്പാഴേക്ക് പ്രതിവർഷം 25 മില്യൻ യാത്രക്കാരെ ഉൾക്കൊള്ളാവുന്ന വിധം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കുന്നത് ഇൗ ലക്ഷ്യം കൂടി മുന്നിൽകണ്ടാണ്. 
അടുത്ത പത്തു വർഷത്തേക്ക് ടൂറിസം മേഖലയിലെ കുവൈത്തി​െൻറ നിക്ഷേപത്തിൽ പ്രതിവർഷം 1.5 ശതമാനം വളർച്ചയുണ്ടാവുമെന്നാണ് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലി​െൻറ കണക്കുകൂട്ടൽ. കോളിയേഴ്സ് ഇൻറർനാഷനൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം രാജ്യം സന്ദർശിച്ചവരിൽ 70 ശതമാനവും കോർപറേറ്റ് സഞ്ചാരികളാണ്. വിനോദ സഞ്ചാരികൾ ആറു ശതമാനം മാത്രമാണ്. പുതിയ പദ്ധതികളിലൂടെ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടാക്കുകയാണ് ലക്ഷ്യമിടുന്നത്. 
പ്രകൃതിദത്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കുറവ് മറ്റു രീതിയിൽ മറികടക്കാനാണ് വൻകിട പദ്ധതികൾ കൊണ്ട് ഉദ്ദേശിക്കുന്നത്. സിൽക് സിറ്റി അത്തരത്തിലൊന്നാണ്. 
സാംസ്കാരിക ടൂറിസം മേഖലയിൽ സഞ്ചാരികളെ ലക്ഷ്യമിട്ട് ശൈഖ് സബാഹ് കൾച്ചറൽ സ​െൻറർ ഉൾപ്പെടെ സംവിധാനങ്ങളും രാജ്യം വികസിപ്പിച്ചിട്ടുണ്ട്. പൈതൃക കേന്ദ്രങ്ങൾ വികസിപ്പിച്ചും അവക്ക് പ്രചാരം നൽകിയും നിരവധി ആളുകളെ രാജ്യത്തേക്ക് ആകർഷിക്കാമെന്ന് അധികൃതർക്ക് പ്രതീക്ഷയുണ്ട്. 
അതിനിടെ, കഴിഞ്ഞവർഷം രാജ്യത്തെ ഹോട്ടൽ വിപണിയിൽ ഇടിവുണ്ടായെന്നാണ് റിപ്പോർട്ടുകൾ. 2.4 ശതമാനം വളർച്ചാ മുരടിപ്പാണ് ഇൗ മേഖലയിൽ ഉണ്ടായത്. എണ്ണ വരുമാനത്തെ മുഖ്യ ആശ്രയമായി കാണുന്ന നിലവിലെ അവസ്ഥക്ക് മാറ്റമുണ്ടാക്കാനാണ് കുവൈത്ത് ടൂറിസം മേഖലയിൽ ശ്രദ്ധയൂന്നുന്നത്. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.