ഭി​ക്ഷാ​ട​ന​ത്തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി  കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

കുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങളിൽ ഭിക്ഷാടനം നടത്തുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഭിക്ഷാടകർ പിടിയിലായാൽ നാടുകടത്തുമെന്നും സ്‌പോൺസർ ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ നിയമനടപടി കൈക്കൊള്ളുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കുവൈത്തിൽ യാചന നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്നും നിരോധനം വകവെക്കാതെ ഭിക്ഷാടനത്തിനിറങ്ങുന്നവർ വലിയ വില നൽകേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ ആൻഡ് സെക്യൂരിറ്റി മീഡിയ വിങ് തലവൻ ബ്രിഗേഡിയർ ആദിൽ അൽ ഹഷാഷ് പറഞ്ഞു. യാചന സുരക്ഷാ പ്രശ്‌നമെന്നതിനേക്കാൾ  പരിഷ്കൃത സമൂഹത്തിന് ചേരാത്ത പ്രവൃത്തിയാണെന്നും  ഇതിനെതിരെ നടപടി കർശനമാക്കാൻ ആഭ്യന്തരമന്ത്രിയുടെ നിർദേശം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. രാജ്യത്തിെൻറ പല ഭാഗങ്ങളിൽ സിറിയൻ വംശജർ സ്വന്തം രാജ്യത്തെ ദുരിതാവസ്ഥ വിവരിച്ചു ഭിക്ഷയാചിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. കുട്ടികളെയും സ്ത്രീകളെയും  മുൻനിർത്തിയാണ് പള്ളികളിലും മറ്റും ഭിക്ഷാടനം നടക്കുന്നത്. ഭിക്ഷാടകർ ഏതു  രാജ്യക്കാരായാലും പിടിയിലായാൽ ഉടൻ നാടുകടത്തും. സ്പോൺസറിങ് കമ്പനികൾക്കെതിരെ ഫയൽ മരവിപ്പിക്കുക, പിഴ ഈടാക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കുമെന്നും ആദിൽ അൽ ഹഷാഷ് പറഞ്ഞു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.