ജ​ല–​വൈ​ദ്യു​തി മ​ന്ത്രാ​ല​യ​ത്തി​ൽ  സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​ന് വേ​ഗം കൂ​ട്ടു​ന്നു

കുവൈത്ത് സിറ്റി: ഇതര മന്ത്രാലയങ്ങളിലേതുപോലെ ജല–വൈദ്യുതി മന്ത്രാലയത്തിലും സ്വദേശിവത്കരണം വേഗത്തിലാക്കാൻ അധികൃതർ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. അടുത്ത മൂന്നുവർഷം കൊണ്ട് മന്ത്രാലയത്തിലെ ഡിപ്പാർട്ട്മെൻറ്–ധനകാര്യ മേഖലകളിൽ 50 ശതമാനവും ടെക്നിക്കൽ മേഖലയിൽ 30 ശതമാനവും സ്വദേശിവത്കരണം ഏർപ്പെടുത്താനാണ് പദ്ധതി. ഇതുസംബന്ധിച്ച് അണ്ടർ സെക്രട്ടറി എൻജി. മുഹമ്മദ് ബൂഷഹരി വിവിധ വകുപ്പുകളിലെ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറിമാർക്ക് നിർദേശം നൽകി. മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം  വെളിപ്പെടുത്തിയത്. 
മന്ത്രാലയത്തിലെ ഓഫീഷ്യൽ, ടെക്നിക്കൽ മേഖലകളിൽനിന്ന് വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുകയാണ് ഉദ്ദേശ്യം. ഇതിെൻറ മുന്നോടിയായി സ്വദേശികൾക്ക് ഈ മേഖലകളിൽ അടിയന്തര പ്രാധാന്യത്തോടെ പരിശീലനം നൽകാൻ സംവിധാനമുണ്ടാക്കണമെന്ന് അണ്ടർ സെക്രട്ടറി സർക്കുലർ വഴി നിർദേശം നൽകിയിട്ടുണ്ട്. അതോടൊപ്പം, നിലവിൽ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെയും വിദേശികളുടെയും തരംതിരിച്ചുള്ള കണക്കെടുത്ത് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എൻജിനീയർ, ടെക്നീഷ്യൻ വിഭാഗങ്ങളിൽ സ്വദേശി, വിദേശി എണ്ണം സംബന്ധിച്ച റിപ്പോർട്ടാണ് ആവശ്യപ്പെട്ടത്.  വിദേശ ടെക്നീഷ്യന്മാരുടെ എണ്ണം മൂന്നു വർഷംകൊണ്ട് 30 ശതമാനമായി കുറക്കാനുള്ള  തീരുമാനം ഇന്ത്യക്കാരുൾപ്പെടെ വിദേശികൾക്ക് തിരിച്ചടിയാകും. വിദ്യാഭ്യാസ മന്ത്രാലയമുൾപ്പെടെ പൊതുമേഖല വകുപ്പുകളിൽ സ്വദേശിവത്കരണം ശക്തിപ്പെടുത്താനുള്ള മുറവിളി ഉയരുന്നതിനിടെയാണ് ഇതും. വിദേശികളുടെ എണ്ണം കുറച്ച് ജനസംഖ്യാ അസന്തുലിതത്വം ഇല്ലാതാക്കുന്നതോടൊപ്പം തൊഴിൽരഹിതരായ സ്വദേശികൾക്ക് അവസരം നൽകുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.