സാൽമിയ :റമദാനിലെ രാത്രി നമസ്കാരത്തിനു നേതൃത്വം നൽകി മലയാളി വിദ്യാർഥികളും. സാൽമിയ ലത്തീഫ അൽ നിമിഷ് മസ്ജിദിൽ ഒരു പള്ളിയിൽ മലയാളി വിദ്യാർഥികളാണ് ഖിയാമുല്ലൈൽ നമസ്കാരത്തിന് നേതൃത്വം നൽകുന്നത്. അഞ്ചാം ക്ലാസ് വിദ്യാർഥിയായ അദ്നാൻ ആണ് കുട്ടി ഇമാമുമാരിൽ ഏറ്റവും പ്രായം കുറഞ്ഞവൻ. ഖിയാമുല്ലൈൽ പ്രാർഥനക്കെത്തുന്നവർക്കു കൗതുകമാകുകയാണ് ഈ കൊച്ചു മിടുക്കൻ. വിവിധ പ്രായക്കാരായ ആറോളം വിദ്യാർഥികളാണ് നമസ്കാരങ്ങൾക്ക് നേതൃത്വം നൽകുന്നത്. പള്ളി ഇമാമായ പി.എൻ. അബ്ദുറഹ്മാനാണ് ജൂനിയർ ഇമാമുമാർക്കു മാർഗനിർദേശങ്ങൾ നൽകുന്നത്. ഖുർആൻ പഠിതാക്കളായ കുട്ടികൾക്ക് പ്രോത്സാഹനം നൽകുകയും അവരിൽ നേതൃഗുണം വളർത്തുകയുമാണ് ഇമാമത്തിന് അവസരം നൽകുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.