കുവൈത്ത് സിറ്റി: കുവൈത്തില്‍ പക്ഷിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്. സുലൈബിയ പ്രദേശത്തെ പൗള്‍ട്രി ഫാമുകളിലാണ് മാരകമായ എച്ച്5 എന്‍8 ബാധ കണ്ടത്തെിയത്.
താറാവുകളിലും വാത്തപ്പക്ഷികളിലുമാണ് രോഗം പടരുന്നതെന്നും ജഹ്റയില്‍ 140 ഓളം പക്ഷികളെ ചത്തനിലയില്‍ കണ്ടത്തെിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോക മൃഗാരോഗ്യ സംഘടനയാണ് കുവൈത്തില്‍ പക്ഷിപ്പനി പടരുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. ജഹ്റ ഗവര്‍ണറേറ്റിലെ പൗള്‍ട്രി ഫാമുകളിലാണ് എച്ച്5 എന്‍8 വൈറസ് ബാധ കണ്ടത്തെിയത്.
താറാവുകള്‍, വാത്തപ്പക്ഷികള്‍, വാളന്‍ കോഴികള്‍ തുടങ്ങിയ വളര്‍ത്തുപക്ഷികളാണ് വൈറസ് ബാധിച്ചു ചത്തത്. രോഗം നിയന്ത്രണവിധേയമാക്കുന്നതിന് വൈറസ് ബാധനിയന്ത്രിക്കാന്‍ കുവൈത്ത് കാര്‍ഷിക മത്സ്യ വികസന അതോറിറ്റിയുടെ നേതൃത്വത്തില്‍ അടിയന്തര നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. പക്ഷികളില്‍ വൈറസ് മാരകമാണെങ്കിലും ഇതുവരെ മനുഷ്യരിലേക്ക് പടര്‍ന്നതായി കണ്ടത്തെിയിട്ടില്ളെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ. മാജിദ അല്‍ ഖത്താന്‍ പറഞ്ഞു.
രാജ്യത്തെ ആശുപത്രികളിലോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ ഇത്തരമൊരു കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ളെന്നും അവര്‍ വ്യക്തമാക്കി. പക്ഷിപ്പനി ഭീഷണിയുടെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ അഞ്ചു രാജ്യങ്ങളില്‍നിന്നുള്ള ഇറച്ചിക്കോഴിക്ക് കഴിഞ്ഞദിവസം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തുനീഷ്യ, സെര്‍ബി, ബള്‍ഗേറിയ, യുക്രെയ്ന്‍, റുമേനിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
പക്ഷിപ്പനി ഭീതിയെ തുടര്‍ന്നാണ് താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ലോകാരോഗ്യ സംഘടനുടെ നിര്‍ദേശപ്രകാരം കാര്‍ഷിക- മത്സ്യവിഭവ സംരക്ഷണ അതോറിറ്റിയുടേതാണ് തീരുമാനം.
ജീവനുള്ളതും ശീതീകരിച്ചതുമായ കോഴികള്‍, അലങ്കാര പക്ഷികള്‍, മുട്ട തുടങ്ങിയവക്ക് നിയമം ബാധകമാണ്. എന്നാല്‍, നിയന്ത്രണം താല്‍ക്കാലികമാണെന്നും രോഗഭീതി ഒഴിയുന്ന മുറക്ക് വിലക്ക് നീക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.