കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്ന് രാജ്യത്തേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സംശയം ദൂരീകരിക്കണമെന്ന് പാര്‍ലമെന്‍ററി തലത്തില്‍ ആവശ്യം. പ്രമുഖ പാര്‍ലമെന്‍േററിയനും ഇസ്ലാമിക് കക്ഷി നേതാവുമായ ജംആന്‍ അല്‍ ഹര്‍ബഷ് ആണ് ഇന്ത്യയില്‍നിന്നുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റിലെ അവ്യക്ത നീക്കണമെന്ന് ആരോഗ്യമന്ത്രി ഡോ. ജമാല്‍ അല്‍ ഹര്‍ബിയോട് ആവശ്യപ്പെട്ടത്.
ഇന്ത്യന്‍ നഴ്സുമാര്‍ പണം നല്‍കിയാണ് നിയമനം നേടിയത് എന്ന വാര്‍ത്തയുടെ സത്യാവസ്ഥ എന്താണെന്നും ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടന്നിട്ടുണ്ടോ എന്ന കാര്യം ആരോഗ്യ മന്ത്രാലയം വ്യക്തമാക്കണമെന്നുമാണ് പാര്‍ലിമെന്‍റംഗം ആവശ്യപ്പെട്ടത്. 2013 മുതലുള്ള മുഴുവന്‍ നഴ്സിങ് റിക്രൂട്ട്മെന്‍റിന്‍െറയും വിശദവിവരങ്ങള്‍ ലഭ്യമാക്കണമെന്നും എം.പി ആവശ്യപ്പെട്ടിട്ടുണ്ട്.
കുവൈത്തില്‍ നഴ്സിങ് ജോലി ലഭിക്കാന്‍ ഒരാള്‍ക്ക് 10,000 ദീനാര്‍വരെ കൊടുക്കേണ്ടിവരുന്നുവെന്ന ആരോപണത്തിന്‍െറ യാഥാര്‍ഥ്യമെന്താണെന്നാണ് പ്രധാനമായി ആവശ്യപ്പെട്ടത്.
ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്ക് ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്ന് വല്ല പരാതിയും ലഭിച്ചിരുന്നോ, വിഷയത്തില്‍ ഇന്ത്യന്‍ അംബാസഡറുമായി വല്ല കൂടിക്കാഴ്ചയും മന്ത്രാലയതലത്തില്‍ നടന്നിട്ടുന്നെങ്കില്‍ മന്ത്രാലയത്തെ പ്രതിനിധാനം ചെയ്ത് ആരായിരുന്നു കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്, ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിക്കും ആരോഗ്യ, വിദേശകാര്യമന്ത്രാലയങ്ങള്‍ക്കിടയില്‍ വല്ല യോഗവും നടന്നിരുന്നോ തുടങ്ങിയ ചോദ്യങ്ങളും എം.പി ഉന്നയിച്ചു.
പുറത്തുനിന്നുള്ള നഴ്സുമാരെ നിയമിക്കുന്നതിന് സിവില്‍ സര്‍വിസ് കമീഷനും ആരോഗ്യമന്ത്രാലയവും പരസ്പരം കൈമാറിയ രേഖകള്‍, നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ അധികാരപ്പെടുത്തിയ കമ്പനികള്‍, ഓരോ കമ്പനിക്കും നിശ്ചയിച്ച ക്വോട്ട എന്നിവയെ കുറിച്ചും പരാമര്‍ശമുണ്ട്. 2012 ആഗസ്റ്റ് മുതല്‍ 2016 നവംബര്‍ വരെ കാലയളവില്‍ ആയിരക്കണക്കിന് നഴ്സിങ് നിയമനം നടന്നിട്ടുണ്ട്.
വിദേശത്തുനിന്നും രാജ്യത്തിനകത്തുനിന്നും പ്രത്യേക കമ്പനികള്‍ മുഖാന്തരവുമാണ് ഇത് നടന്നത്. ഇന്ത്യക്കപുറമെ യു.എ.ഇ, ഫിലിപ്പീന്‍ എന്നിവിടങ്ങിലും ഇതിനുവേണ്ടിയുള്ള ഇന്‍റര്‍വ്യൂകള്‍ നടക്കുകയുണ്ടായി.
നഴ്സുമാരെ തെരഞ്ഞെടുക്കുന്നതിന് ഈ നാടുകളിലേക്ക് പോയ പ്രത്യേക സമിതിയെ കുറിച്ച വിവരവും എം.പി തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.