സാല്‍മിയ(കുവൈത്ത് സിറ്റി): മലയാളിയായ യുവ എന്‍ജിനീയര്‍ കുവൈത്തില്‍ ലിഫ്റ്റ് അപകടത്തില്‍ മരിച്ചു. അങ്കമാലി എലവൂര്‍ കല്ലറയ്ക്കല്‍ വര്‍ഗീസിന്‍െറ മകന്‍ ടിബിന്‍ (27) ആണ് മരിച്ചത്. അല്‍ അഹ്മദിയ കമ്പനിയിലെ ജോലി സ്ഥലത്ത് ഞായറാഴ്ച രാവിലെ പത്തോടെയാണ് അപകടം എന്നാണ് നിഗമനം. ഇവിടെ ലിഫ്റ്റ് അറ്റകുറ്റപ്പണിക്കിടെ താഴെ വീഴുകയായിരുന്നു. ഉച്ചയായിട്ടും കാണാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് അപകടവിവരം അറിയുന്നത്. അഹ്മദിയിലെ ഇന്‍റര്‍നാഷനല്‍ ഇലവറ്റേഴ്സ് കമ്പനിയില്‍ എന്‍ജിനീയറാ യിരുന്നു.
വൈകീട്ട് അഞ്ചോടെയാണ് മൃതദേഹം പുറത്തെടുക്കാനായത്. മാതാവ്: റോസ്ലി വര്‍ഗീസ്. അവിവാഹിതനാണ്. സഹോദരി ടീനയും ഭര്‍ത്താവ് ബിജുവും കുവൈത്തിലുണ്ട്. മറ്റൊരു സഹോദരി കൂടിയുണ്ട്.
എട്ടുമാസം മുമ്പാണ് ജോലി തേടി കുവൈത്തിലത്തെിയത്. കുവൈത്ത് യൂത്ത് കോറസ് ഗായകസംഘാംഗമായിരുന്ന ടിബിന്‍ സംഘടന, സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ജലീബ് അല്‍ ശുയൂഖിലാണ് താമസിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.