കുവൈത്ത് സിറ്റി: രാജ്യത്ത് സബ്സിഡി നല്‍കുന്ന ഭക്ഷ്യവിഭവങ്ങള്‍ അതിര്‍ത്തി കടത്തുന്നത് തടയാന്‍ കസ്റ്റംസ് വകുപ്പ് പരിശോധന ശക്തമാക്കി. രാജ്യത്തെ പൗരന്മാര്‍ക്ക് പ്രയാസമുണ്ടാകരുതെന്ന് കരുതി സബ്സിഡിയോടെ നല്‍കുന്ന വിഭവങ്ങള്‍ മറിച്ചുവിറ്റും അതിര്‍ത്തി കടത്തിയും കൊള്ളലാഭമുണ്ടാക്കുന്നതിനെ അധികൃതര്‍ ഗൗരവമായാണ് കാണുന്നത്.
അരി, പഞ്ചസാര, പാചക എണ്ണ, കുട്ടികള്‍ക്കുള്ള പാല്‍പൊടി, പരിപ്പ് തുടങ്ങിയ അവശ്യ ഭക്ഷ്യവസ്തുക്കളാണ് സ്വദേശികള്‍ക്ക് സര്‍ക്കാര്‍ റേഷന്‍ ഇനത്തില്‍ മാസംതോറും നല്‍കിവരുന്നത്. മേല്‍ത്തട്ടുകാരായ സ്വദേശികള്‍ റേഷന്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ അത്ര ശുഷ്കാന്തി കാണിക്കാറില്ല. പകരം തങ്ങളുടെ കീഴില്‍ ജോലിചെയ്യുന്ന വീട്ടുവേലക്കാര്‍, ഡ്രൈവര്‍മാര്‍ പോലുള്ള വിദേശികള്‍ക്ക് ഇവ നല്‍കുകയും അവര്‍ തുച്ഛമായ വിലക്ക് അവ വില്‍ക്കുകയും ചെയ്യുന്നതിലൂടെയാണ് റേഷന്‍ സാധനങ്ങള്‍ പുറത്തത്തെുന്നത്. ഇടത്തരക്കാരായ സ്വദേശികള്‍ നേരിട്ട് തന്നെ തങ്ങള്‍ക്ക് ലഭിക്കുന്ന റേഷന്‍ സാധനങ്ങള്‍ ഇടനിലക്കാരിലൂടെ വിദേശ വഴിവാണിഭക്കാര്‍ക്ക് തുച്ഛമായ തുകക്ക് നല്‍കുന്നതാണ് മറ്റൊരു രീതി.
സ്വദേശി വീടുകളില്‍നിന്ന് ലഭിക്കുന്ന റേഷന്‍ ഭക്ഷ്യവസ്തുക്കള്‍ വഴിയോര കച്ചവടക്കാര്‍ക്ക് എത്തിച്ചുകൊടുക്കാനായി മാത്രം ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു. 1979 പുറപ്പെടുവിച്ച നിയമപ്രകാരം റേഷന്‍ സാധനങ്ങള്‍ വില്‍ക്കുന്നതും വാങ്ങുന്നതും ചുരുങ്ങിയത് 10 വര്‍ഷം വരെ തടവും ആയിരം ദീനാര്‍ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍, ഈ നിയമം കാറ്റില്‍ പറത്തി രാജ്യത്ത് റേഷന്‍ സാധനങ്ങളുടെ വില്‍പന വ്യാപകമാണ്. ഏഷ്യന്‍ രാജ്യക്കാരും അറബ് വംശജരായ വിദേശികളുമാണ് ഇവയുടെ വില്‍പനക്കാരായും ഉപഭോക്താക്കളായും കൂടുതല്‍ രംഗത്തുള്ളത്.
മാര്‍ക്കറ്റില്‍ കൊടുക്കുന്നതിന്‍െറ പകുതിയിലും കുറഞ്ഞ വില കൊടുത്താല്‍ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങള്‍ ലഭിക്കുമെന്നതാണ് ഇടത്തരക്കാരായ വിദേശികളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്.
രാജ്യത്തിന്‍െറ പൊതുചെലവ് നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായി അവശ്യസേവനങ്ങള്‍ക്കും സാധനങ്ങള്‍ക്കും നല്‍കിവരുന്ന സബ്സിഡി വെട്ടിക്കുറക്കാന്‍ ആലോചിക്കുന്നതിനിടയിലാണ് സബ്സിഡി നല്‍കുന്ന സാധനങ്ങള്‍ കള്ളക്കടത്ത് നടത്തുന്നതായി അധികൃതര്‍ക്ക് വിവരം ലഭിക്കുന്നത്.
കുറഞ്ഞ വരുമാനക്കാരായ സ്വദേശികളുടെ ജീവിതം പ്രയാസമാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ളെന്നും അതേസമയം, അവരുടെ അവകാശം കവരുന്ന ഇടനിലക്കാരെ നിലക്കുനിര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.