തൊഴില്‍വിപണി ക്രമീകരിക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് മന്ത്രി

കുവൈത്ത് സിറ്റി: സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയിലെ അന്തരം കുറച്ച് തൊഴില്‍ വിപണിയില്‍ ക്രമീകരണം വരുത്തുന്നത് ഒറ്റയടിക്ക് നടക്കുന്ന കാര്യമല്ളെന്ന് തൊഴില്‍ -സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അസ്സബീഹ്. 
വികലാംഗര്‍ക്കുവേണ്ടി സംഘടിപ്പിച്ച ഖുര്‍ആന്‍ മനഃപാഠ മത്സരത്തിലെ വിജയികളെ ആദരിക്കുന്ന ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. വിദേശികളുടെ എണ്ണം കുറച്ച് തൊഴില്‍വിപണിയില്‍ ക്രമീകരണം നടത്തുന്നകാര്യം പഠിക്കാനായി പ്രത്യേക സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. സമിതിയുടെ പഠന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നടപ്പാക്കും.
 സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലും തൊഴില്‍രഹിതരായ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കേണ്ടതുണ്ട്. തൊഴില്‍വിപണിക്ക് പ്രയാസമാവാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ വരുത്താനാണ് ഉദ്ദേശിക്കുന്നത്. 
ഇത് ഒരു മാസം കൊണ്ടോ വര്‍ഷം കൊണ്ടോ നടപ്പാക്കാന്‍ സാധിക്കുന്ന കാര്യമല്ല. 
അനാവശ്യ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കി അധികംവരുന്ന വിദേശികളെ കുറക്കുന്നതുള്‍പ്പെടെ 
ക്രമീകരണങ്ങള്‍ വരുത്താന്‍ വര്‍ഷങ്ങള്‍തന്നെ വേണ്ടിവന്നേക്കുമെന്നും ഈ വിഷയത്തില്‍ ചില എം.പിമാര്‍ നടത്തിയ പ്രതികരണത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. സ്വദേശി- വിദേശി അനുപാതത്തിലെ ഭീമമായ അന്തരം ഇല്ലാതാക്കി തൊഴില്‍വിപണിയില്‍ ഉടന്‍ ക്രമീകരണം വരുത്തണമെന്ന ആവശ്യവുമായി എം.പിമാരായ സഫ അല്‍ ഹാഷിം, മുബാറക് അല്‍ ഹജ്റുഫ്, അബ്ദുല്‍ കരീം അല്‍ കന്ദരി എന്നിവരാണ് രംഗത്തുവന്നത്. 
സ്വന്തം നാട്ടില്‍ സ്വദേശികള്‍ തൊഴില്‍രഹിതരും ന്യൂനപക്ഷവുമായി  കഴിയുന്ന സാഹചര്യത്തിന് അറുതിവരുത്തണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടി
രുന്നു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.