കുവൈത്ത് സിറ്റി: മദ്യനിര്‍മാണശാലയില്‍ വന്‍ പൊലീസ് റെയ്ഡ്. സഹ്റയില്‍ വീട് കേന്ദ്രീകരിച്ച് വിദേശികള്‍ നടത്തിവന്ന മദ്യനിര്‍മാണ കേന്ദ്രത്തില്‍ തിങ്കളാഴ്ചയാണ് പരിശോധന അരങ്ങേറിയത്.
രഹസ്യവിവരം ലഭിച്ച പൊലീസ് വന്‍ സന്നാഹങ്ങളുമായി സ്ഥലത്തത്തെുകയായിരുന്നു. നടത്തിപ്പുകാരും ഇടപാടുകാരുമായി ഒരു സംഘം വിദേശികള്‍ ഈ സമയം സ്ഥലത്തുണ്ടായിരുന്നു.
ഇവരെയെല്ലാം കസ്റ്റഡിയിലെടുത്ത പൊലീസ് പ്രത്യേക വകുപ്പിന് കൈമാറി. വില്‍പനക്കുവെച്ച വാറ്റുചാരായത്തിന്‍െറ വന്‍ശേഖരവും നിര്‍മാണ സാമഗ്രികളും പൊലിസ് പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.