??????? ????? ??????? ????? ????????, ????????? -???????????????

കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത്  ക്രിസ്മസ്-പുതുവത്സരാഘോഷം 

കുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത്, ക്രിസ്മസ് -പുതുവത്സരാഘോഷം അബ്ബാസിയ കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചു. വിനായക വര്‍മയുടെ പ്രാര്‍ഥനാഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ പ്രസിഡന്‍റ് എസ്.എ. ലബ്ബ അധ്യക്ഷത വഹിച്ചു.
 കുവൈത്ത് സെന്‍റ് ജോണ്‍സ് മാര്‍ത്തോമ പാരിഷ് ചര്‍ച്ച് വികാരി സുനില്‍ ജോണ്‍ ക്രിസ്മസ് സന്ദേശം നല്‍കി. 2016ലെ ഗര്‍ഷോം അവാര്‍ഡ് ജേതാവ് മനോജ് മാവേലിക്കരയെയും റോട്ടറി ഇന്‍റര്‍നാഷനല്‍ അവാര്‍ഡ് ജേതാവും സമാജം രക്ഷാധികാരിയുമായ ജോയ് ജോണ്‍ തുരുത്തിക്കരയെയും പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു. 
ജനറല്‍ സെക്രട്ടറി അലക്സ് മാത്യു, കേരള സെറിഫെഡ് കോര്‍പറേഷന്‍ ചെയര്‍മാന്‍ വിക്ടര്‍ ടി. തോമസ്, രക്ഷാധികാരി അഡ്വ. തോമസ് പണിക്കര്‍, ജേക്കബ് ചണ്ണപ്പെട്ട എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ പ്രമീള്‍ പ്രഭാകരന്‍ സ്വാഗതവും സലിം രാജ് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും റിഥം ഓര്‍ക്കസ്ട്രയുടെ ഗാനമേളയും ആരങ്ങേറി. 
സലില്‍ വര്‍മ, അലക്സ് പനവേലി, അന്‍സാര്‍ കുളത്തൂപ്പുഴ, തമ്പി ലൂക്കോസ്, റെജി മത്തായി, വര്‍ഗീസ് വൈദ്യന്‍, ഷഹിദ് ലബ്ബ, ഷാജി പുന്നല, ടിജോ തോമസ്, നിയാസ്, ബിജു ജോര്‍ജ്, ഡോ. സുബൂ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.